ദ മജിഷ്യന്‍ എന്ന ടൈറ്റില്‍ ചേരുന്നത് മോഹന്‍ലാലിന്, കാരണം!; തുറന്ന് പറഞ്ഞ് അരവിന്ദ് സ്വാമി

മോഹന്‍ലാലിന്റേതായി പുറത്തെത്തിയ ചിത്രമാണ് നേര്. ചിത്രം കണ്ടവരില്‍ മിക്കവരും മോഹന്‍ലാല്‍ ചിത്രത്തില്‍ നടത്തിയ പ്രകടനത്തെയും അഭിനന്ദിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ അരവിന്ദ് സ്വാമി മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. മുമ്പൊരിക്കല്‍ അരവിന്ദ് സ്വാമി സംസാരിച്ചതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

താനെടുക്കുന്ന ഒരു പുസ്തകത്തിന്റെയും ടൈറ്റില്‍ ആര്‍ക്കാണ് ചേരുക എന്ന് അരവിന്ദ് സ്വാമി പറയണം എന്നായിരുന്നു അവതാരക അദ്ദേഹത്തോടെ ആവശ്യപ്പെട്ടത്. ദ മജിഷ്യന്‍ എന്ന പുസ്തകമായിരുന്നു ആദ്യം അവതാരക എടുത്തത്. സെലിബ്രറ്റിയോ അല്ലാത്തെയോ സുഹൃത്തുക്കളില്‍ ടൈറ്റില്‍ ആര്‍ക്കാണ് ചേരുക എന്ന് അരവിന്ദ് സ്വാമിയോട് അവതാരക ചോദിച്ചു.

മോഹന്‍ലാല്‍ എന്നായിരുന്നു ആലോചിക്കുക പോലുമില്ലാതെ താരം മറുപടി നല്‍കിയത്. അദ്ദേഹത്തിന്റെ പ്രതിഭയുടെ വലിയ ആരാധകനാണ് താന്‍ എന്ന് അരവിന്ദ് സ്വാമി വ്യക്തമാക്കുകയായിരുന്നു. ഒരു നടനെന്ന നിലയില്‍ ചില രംഗങ്ങളില്‍ അദ്ദേഹം റിയാക്റ്റ് ചെയ്യുന്ന വിധം ഒരു മാജിക് കഴിവുള്ളത് പോലെയാണ്, ഒഴുക്കുണ്ടാകും എന്നും അരവിന്ദ് സ്വാമി വ്യക്തമാക്കി.

ദ മജിഷ്യന്‍ എന്നതിനെ കുറിച്ച് തനിക്ക് ഒറ്റ ചിന്തയില്‍ തോന്നിയത് മോഹന്‍ലാലിനെ ആണ് എന്ന് വ്യക്തമാക്കുകയായിരുന്നു അരവിന്ദ് സ്വാമി.

സംവിധായകന്‍ ജീത്തു ജോസഫിന്റെ പുതിയ ചിത്രം നേര് നടന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് മികച്ച സാധ്യതകളുള്ള ഒന്നായിരുന്നു. വിജയമോഹന്‍ എന്ന വക്കീല്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. ആത്മവിശ്വാസം ഒട്ടുമില്ലാത്ത വിജയമോഹനെന്ന കഥാപാത്രം ചിത്രത്തില്‍ പിന്നീട് വിജയത്തിലേക്ക് എത്തുന്നതാണ് നേരില്‍ പ്രമേയമാകുന്നത്. സ്വാഭാവികയോടെയാണ് മോഹന്‍ലാല്‍ വക്കീല്‍ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചതെന്നാണ് മിക്കവരുടെയും അഭിപ്രായവും.

Vijayasree Vijayasree :