വമ്പന്‍ മേക്കോവറില്‍ അമ്മയുടെ കയ്യും പിടിച്ച് ആരാധ്യ; വിശ്വസിക്കാനാകാതെ ആരാധകര്‍

നിരവധി ആരാധകരുള്ള താര കുടുംബമാണ് ഐശ്യര്യ റായുടേത്. ഐശ്വര്യ റായ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ ബച്ചനും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ാരാധകരെ പോലും ഞെട്ടിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ആരാധ്യ. അനന്ത് അംബാനി, രാധിക മെര്‍ച്ചന്റ് പ്രിവെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് എത്തിയതായിരുന്നു ആരാധ്യ.

ഹെയര്‍ സ്‌റ്റൈലിലെ മാറ്റമാണ് ആരാധ്യയുടെ ലുക്ക് മൊത്തത്തില്‍ മാറ്റിയിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. നെറ്റി മുഴുവന്‍ മറയ്ക്കുന്ന രീതിയിലാണ് സാധാരണ ആരാധ്യയുടെ ഹെയര്‍ സ്‌റ്റൈല്‍ കാണാറുള്ളത്. എന്നാല്‍ ഇത്തവണ അല്‍പ്പം വ്യത്യസ്തമായ സ്‌റ്റൈലാണ് ആരാധ്യയുടെ മുടിയില്‍ പരീക്ഷിച്ചിരിക്കുന്നത്.

മാത്രമല്ല, മുഖത്തും നല്ല മാറ്റമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനുമൊപ്പം പരിപാടികള്‍ ആസ്വദിച്ച് താളം പിടിക്കുന്ന ആരാധ്യയുടെ ഒരു വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.

മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച അംബാനി പ്രി വെഡ്ഡിങ് ആഘോഷങ്ങളില്‍ ബച്ചന്‍ കുടുംബത്തിനൊപ്പം ഷാറുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍ , കരീന കപൂര്‍ ഖാന്‍, മാധുരി ദീക്ഷിത്, വരുണ്‍ ധവാന്‍, അനില്‍ കപൂര്‍, സാറാ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍, അനന്യ പാണ്ഡെ, ആദിത്യ റോയ് കപൂര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, കിയാര അദ്വാനി തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളാണ് പങ്കെടുത്തത്.

ഇവരെല്ലാം കുടുംബ സമേതമാണ് എത്തിയിരിക്കുന്നത്. തമിഴകത്തുനിന്നു രജനികാന്തും തെലുങ്കില്‍ നിന്നും രാം ചരണവും വിവാഹത്തില്‍ പങ്കെടുത്തു.

Vijayasree Vijayasree :