ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് ഇന്ന് അപര്‍ണ ബാലമുരളി. മികച്ച അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, അഭിപ്രായങ്ങള്‍ വ്യക്തമായും സ്പഷ്ടമായും പറയുന്നു എന്നതിനാലും പലപ്പോഴംു അപര്‍ണ വാര്‍ത്താ ശ്രദ്ധ നേടാറുണ്ട്. നായിക എന്ന നിലയിലും ഗായിക എന്ന നിലയിലും കഴിവ് തെളിയിച്ച അപർണയ്ക്ക് സൂര്യ നായകനായ സുരൈ പോട്ര് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2020 ലെ ദേശീയ അവാർഡും ലഭിച്ചു.
എവിടെയാണെങ്കിലും ആരോട് ആണെങ്കിലും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ ഒരു മടിയും കാണിക്കാത്തത് കൊണ്ട് തന്നെ അപർണ എന്നും വാർത്താ താരമാണ്. ഒരു ഓൺലൈൻ മാധ്യമത്തിന്അ ടുത്തിടെ നൽകിയ അഭിമുഖത്തിലൂടെ ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന മോശം പെരുമാറ്റത്തെ കുറിച്ചും ലോ കോളേജിൽ സിനിമ പ്രൊമോഷന് വേണ്ടി എത്തിയസമയത്ത് ഉണ്ടായ മോശം അനുഭവത്തെ കുറിച്ചും വീണ്ടും തുറന്നു പറഞ്ഞിരിക്കുകയാണ് അപർണ.
“എന്നെ വലിച്ചു നിർബന്ധിച്ചു ചെയറിൽ നിന്നും എഴുന്നേൽപ്പിച്ച് വളരെ അഗ്രസീവ് ആയി ചോദിക്കുക പോലും ചെയ്യാതെ തോളത്ത് കൈ ഇട്ടു. അതും ലോ കോളേജിൽ നിന്നും വരുന്ന ഒരാൾ. അങ്ങിനെ ഒരാളെ ഞാൻ എന്തിനു എന്റർടൈൻ ചെയ്യണം. അതിന്റെ ലോജിക്ക് എനിക്ക് മനസിലാവുന്നില്ല. ഞാൻ ഒരു സാധാരണ പെൺകുട്ടിയാണ് അല്ലെങ്കിൽ സ്ത്രീയാണ്. അതിൽ ആൺ പെൺ വെത്യാസം ഒന്നും ഇല്ല.
എന്നെ എന്നല്ല ഒരാളോടും ആ ലിബർട്ടി എടുക്കരുത്. അതിന് സ്റ്റാർഡം ഇല്ല, ജൻഡർ ഇല്ല മറ്റൊന്നും ഇല്ല. നമ്മുടെ ബോഡി നമ്മുടെ പ്രൈവസി ആണ്. എനിക്ക് അറിയാത്ത ആര് എന്റെ ശരീരത്തിൽ തൊട്ടാലും ഞാൻ അൺകംഫർട്ടബിൾ ആകും ഞാൻ പ്രതികരിക്കും. അത് തർക്കം ഇല്ലാത്ത വിഷയം ആണ്. അത് ആൺ പെൺ വെത്യാസം ഇല്ലാതെ എല്ലാവരും അങ്ങിനെ തന്നെ ചെയ്യണം” – അപർണ പറഞ്ഞു.
അപർണയുടെ ഈ വീഡിയോയ്ക്കു താഴെ നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. ആ പയ്യൻ ഒന്ന് ഷോ കാണിക്കാൻ നോക്കിയതാണ് പെട്ടു പോയി എന്നാണ് കൂടുതൽ ആളുകളും പറയുന്നത്. ലേഡീസ് ആണെങ്കിലും പരിചയം ഇല്ലാത്ത മറ്റൊരു സ്ത്രീയെ കണ്ടാൽ പ്രത്യേകിച്ചും ഒരു സെലിബ്രിറ്റിയെ കണ്ടാൽ പോലും നോർമലി തോളിൽ കൈ ഇടാൻ പോകില്ല എന്നൊക്കെ അഭിപ്രായം പറഞ്ഞുകൊണ്ട് അപർണയെ അഭിനന്ദിക്കുന്നവരും സപ്പോർട്ട് ചെയ്യുന്നവരും ആണ് കൂടുതൽപേരും.
എന്നാൽ മോശമായ കമന്റുകൾ രേഖപ്പെടുത്തി താരത്തിനെ അപമാനിക്കാൻ ശ്രമിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. “ഷാരൂഖ് ഖാൻ ആയിരുന്നെങ്കിൽ ഒന്നെടുത്തോളാൻ പറഞ്ഞേനെ, അയാൾ ഒരു വലിയ സെലിബ്രിറ്റി അല്ലെ, ഈ പീറ ചെക്കനൊക്കെ തോളിൽ കൈ ഇടാൻ എന്തിനു നിന്നു കൊടുക്കണം” എന്നാണ് കൂട്ടത്തിൽ ഒരാൾ അപർണയോട് ചോദിക്കുന്നത്. ഈ മോശം കമന്റുകൾക്ക് എതിരെ ശക്തമായി തന്നെ അപർണയുടെ ആരാധകർ പ്രതികരിക്കുകയും മറുപടി പറയുകയും ചെയ്യുന്നുണ്ട്.