വിശാല്‍ ഭരദ്വാജിന്റെ സയന്‍സ്ഫിക്ഷന്‍ ഹ്രസ്വചിത്രത്തെ പ്രകീര്‍ത്തിച്ച് ആപ്പിള്‍ സിഇഒ

വിശാല്‍ ഭരദ്വാജിന്റെ സയന്‍സ്ഫിക്ഷന്‍ ഹ്രസ്വചിത്രത്തെ പ്രകീര്‍ത്തിച്ച് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്. പൂര്‍ണമായും ഐഫോണ്‍ 14 പ്രോ ഉപയോഗിച്ച് ചിത്രീകരിച്ച് ‘ഫര്‍സാത്’ എന്ന ചിത്രത്തിനാണ് പ്രശംസ. യുട്യൂബിലാണ് ഹ്രസ്വചിത്രം റിലീസായത്. ഇഷാന്‍ ഖാട്ടര്‍, വാമിക ഗാബി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്.

നിഷാന്ത് എന്ന് പേരുള്ള യുവാവിന് ഭാവി പ്രവചിക്കാന്‍ കഴിയുന്ന ഉപകരണം ലഭിക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമ മനോഹരമാണെന്നും അതിന്റെ ഛായഗ്രഹണവും കൊറിയോഗ്രഫിയും മികച്ചതാണെന്നും ടിം കുക്ക് പറഞ്ഞു. ട്വിറ്ററിലാണ് ടിം കുക്ക് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

ഷോര്‍ട്ട്ഫിലിം ഫെബ്രുവരി മൂന്നിന് ആപ്പിള്‍ പുറത്തിറക്കുകയും ചെയ്തു. ഷോര്‍ട്ട് ഫിലിമിന്റെ യുട്യൂബ് ലിങ്ക് ടിം കുക്ക് പങ്കുവെച്ചിട്ടുണ്ട്.

ഇതാദ്യമായല്ല ഐഫോണ്‍ ഉപയോഗിച്ച് ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കുന്നത്. പെങ് ഫി സംവിധാനം ചെയ്ത് 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ചൈനീസ് ന്യൂ ഇയര്‍ത്രു ഫൈവ് പാസസ് എന്ന ചിത്രവും ഐഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ചിരുന്നു. 2021ലെ ലൈഫ് ഈ ബട്ട് എ ഡ്രീം എന്ന ചിത്രം ഐഫോണ്‍ 13 ഉപയോഗിച്ചാണ് ചിത്രീകരിച്ചത്.

Vijayasree Vijayasree :