നായികയാകുന്ന ആദ്യ സിനിമ നമ്മള്‍ക്ക് പരിചിതമായ അന്തരീക്ഷത്തില്‍ ഷൂട്ട് ചെയ്യുമ്പോള്‍ എക്സ്ട്രാ കോണ്‍ഫിഡന്‍സ് ലഭിക്കും;അത് ശ്രീജയെ മികച്ചതാക്കാന്‍ സഹായിച്ചു-അപര്‍ണ ദാസ്!

ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അപർണ്ണ ദാസ്.സത്യൻ അന്തിക്കടിന്റെ മകൻ അഖിലുമായുള്ള പരിചയത്തിലാണ് അപർണ സിനിമയിൽ എത്തുന്നത്.അപ്രതീക്ഷിതമായാണ് അപർണ നായക വേഷത്തിൽ മനോഹരത്തിൽ എത്തിയത് .എന്നാൽ തനിക്ക് കിട്ടിയ കഥാപാത്രത്തെ വളരെ ഭംഗിയായി താരം അവതരിപ്പിച്ചു.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന്റെ നല്കയ അഭിമുഖത്തിൽ തന്റെ സിനിമയിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.

”നാട്ടിന്‍പുറത്തുകാരിയായ ശ്രീജയെ ഇതിനകം പ്രേക്ഷകരെല്ലാം ഇഷ്ടപ്പെട്ടുകഴിഞ്ഞു. അച്ഛന്റെ മരണശേഷം അമ്മയും മകളും മാത്രമടങ്ങുന്ന കുടുംബമാണ് ശ്രീജയുടേത്. അവള്‍ ജോലിചെയ്ത് കിട്ടുന്ന കാശുകൊണ്ടാണ് കുടുംബം മുന്നോട്ടുപോകുന്നത്. അവളുടെ ജീവിതത്തിലേക്ക് മനു (വിനീത് ശ്രീനിവാസന്‍) കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് മനോഹരത്തില്‍ കാണിക്കുന്നത്. പാലക്കാട്ടുകാരി ആയതുകൊണ്ട് തന്നെ ഷൂട്ടിങ്ങും അവിടെത്തന്നെയായത് ഗുണമായി. നായികയാകുന്ന ആദ്യ സിനിമ നമ്മള്‍ക്ക് പരിചിതമായ അന്തരീക്ഷത്തില്‍ ഷൂട്ട് ചെയ്യുമ്പോള്‍ എക്സ്ട്രാ കോണ്‍ഫിഡന്‍സ് ലഭിക്കും. അത് ശ്രീജയെ മികച്ചതാക്കാന്‍ സഹായിച്ചു.

വിനീതേട്ടന്‍, ബേസില്‍, ഇന്ദ്രന്‍സേട്ടന്‍, ദീപക് തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. പുതുമുഖമായത് കൊണ്ടുതന്നെ അവരുമായി സൗഹൃദം സ്ഥാപിക്കാന്‍ ആദ്യ ദിവസങ്ങളില്‍ കുറച്ച് ബുദ്ധിമുട്ടി. എന്നാല്‍ എല്ലാവരും എന്നെ അവരുടെ കൂട്ടത്തില്‍ ചേര്‍ത്ത് വളരെ നന്നായിത്തന്നെ ഷൂട്ടിങ് ദിവസങ്ങള്‍ ആസ്വദിക്കാന്‍ സഹായിച്ചു. ഭക്ഷണം കഴിക്കലും പാട്ടുമൊക്കെയായി നല്ല രസമായിരുന്നു. മനോഹരം തിയേറ്ററിലെത്തുന്നതിന് മുമ്പേ രണ്ട് ചിത്രങ്ങളിലേക്ക് വിളിവന്നു. പക്ഷേ, മനോഹരത്തിലെ കഥാപാത്രത്തിന് കിട്ടുന്ന പ്രതികരണം നോക്കി അടുത്ത സിനിമ ചെയ്യാം എന്ന് തീരുമാനമെടുത്തതിനാല്‍ അവ സ്വീകരിച്ചില്ല. നന്നായെന്ന് എല്ലാവരും പറയുമ്പോള്‍ സന്തോഷമുണ്ട്. കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്നും അപർണ്ണ പറയുന്നു.

aparna das talks about her rolle in manoharam

Sruthi S :