എന്നും തൊഴുന്ന ക്ഷേത്രത്തിൽ നായികയായ ആദ്യ ചിത്രത്തിൻ്റെ പൂജ , ഷൂട്ടിങ് കാണാൻ സ്വന്തം നാട്ടുകാർ – മനോഹരം വിശേഷങ്ങൾ പങ്കു വച്ച് അപർണ ദാസ്

മസ്‌കറ്റിൽ നിന്ന് ലീവിനെത്തിയപ്പോൾ അപ്രതീക്ഷിതമായി സിനിമയിലേക്ക് എത്തിയതാണ് മനോഹരം നായിക അപർണ ദാസ് . ഞാൻ പ്രകാശനിലാണ് അപർണ ആദ്യമായി അഭിനയിക്കുന്നത് . സത്യൻ അന്തിക്കടിന്റെ മകൻ അഖിലുമായുള്ള പരിചയത്തിലാണ് അപർണ സിനിമയിൽ എത്തുന്നത് .

കാരക്ടർ റോളിനായാണ് മനോഹരം എന്ന സിനിമയിൽ അപർണ എത്തുന്നത് . വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിൽ ഏതെങ്കിലും റോൾ ആയാലും ചെയ്യാൻ അപർണ റെഡി ആയിരുന്നു. അപ്പോളാണ് അവർ ഒഡിഷനിൽ പങ്കെടുക്കാൻ പറയുന്നത് .

ഓഡിഷനും കഴിഞ്ഞാണ് അപർണ നായികയായാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്നറിയുന്നത് . അങ്ങനെ അപ്രതീക്ഷിതമായാണ് അപർണ നായക വേഷത്തിൽ മനോഹരത്തിൽ എത്തിയത് .

സ്‌ക്രീനിൽ കണ്ടവരെയൊക്കെ നേരിൽ കണ്ടപ്പോൾ ആകെപ്പാടെ അമ്പരപ്പായിരുന്നു എന്ന് അപർണ പറയുന്നു. താരങ്ങളുമായി ഇടപഴകാനൊന്നും അറിയില്ലായിരുന്നു. പരിചയപ്പെട്ടപ്പോൾ എല്ലാരും കുടുംബം പോലെയായി .

എല്ലാവര്ക്കും ഈ സിനിമ കഴിഞ്ഞും സിനിമകൾ ഉണ്ട് . എനിക്കായിരുന്നു മനോഹരത്തോട് കൂടുതൽ അടുപ്പം തോന്നിയത് . അപർണ പറയുന്നു. സിനിമയിൽ ചെയ്ത കഥാപാത്രവും അപർണ്ണയും ഒരേ നാട്ടുകാരാണ് . നെന്മാറ . എന്നും തൊഴുന്ന അമ്പലത്തിൽ തന്നെ ആദ്യ സിനിമയുടെ പൂജ. അതൊക്കെ വലിയ സന്തോഷമായിരുന്നു. അപർണ പറയുന്നു.

ഏറെ നാളുകൾക്കു ശേഷം മലയാളികൾ കാണുന്ന ഒരു മനോഹര ചിത്രമാണ് വിനീത് ശ്രീനിവാസൻ നായകനായ മനോഹരം . ഒരു പക്കാ ഫീൽ ഗുഡ് ചിത്രം . മലയാളക്കര ഏറ്റെടുത്ത് കഴ്ഞ്ഞു സിനിമ.മനു എന്ന മനോഹരന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന ചില സംഭവങ്ങളും കൊച്ചു കൊച്ചു കാര്യങ്ങളുമൊക്കെയാണ് ചിത്രം പങ്കു വക്കുന്നത് .

അന്‍വര്‍ സാദിക്ക് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അപര്‍ണ ദാസ് ആണ് നായികയായെത്തുന്നത്. ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും അന്‍വര്‍ സാദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ജെബിന്‍ ജേക്കബാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

aparna das about manoharam movie

Sruthi S :