എൻറെ ഇരട്ടപേര് കൂടുതല്‍ കല്യാണം കഴിച്ചവള്‍ എന്നാണ്;ഗോസിപ്പുകൾക്ക് മറുപടി നൽകി രേഖ!

മലയാള പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരകളിൽ താരങ്ങളെ ഒന്നും തന്നെ പ്രേക്ഷകർ മറക്കാറില്ല .വന്നുകഴിഞ്ഞാൽ അടുത്തതിൽ അവർ പ്രത്യക്ഷ പെടാറുണ്ട്.മലയാളികളുടെ മനസ്സിൽ പതിയുന്ന കഥാപാത്രങ്ങൾ ആണെങ്കിൽ പൈൻ അവരെ എവിടെ കണ്ടാലും പറയുo.മലയാളി പ്രേക്ഷകർ ഏറെ നെഞ്ചിലേറ്റുന്നവയാണ് പരമ്പരകൾ. പരസ്പരം എന്ന സീരിയലിലെ പദ്മാവതിയെ കുടുംബ പ്രേക്ഷകര്‍ പെട്ടെന്നൊന്നും മറക്കില്ല. മനിസ്‌ക്രീനില്‍ പ്രേക്ഷകരുടെ പ്രിയതാരമായിരിക്കെ നിരവധി വിവാദങ്ങളും രേഖയെ തേടിയെത്തി. കുടുംബ ജീവിതവും വിവഹവുമൊക്കെയായി ഗോസിപ് കോളങ്ങളില്‍ രേഖ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോള്‍ ഒരു യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഇക്കാര്യങ്ങളെ കുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ് രേഖ.

‘ഞാന്‍ പോലും അറിയാത്ത പല ന്യൂസുകളാണ് എന്നെ പറ്റി വരുന്നത്. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ യു ട്യൂബ് നോക്കും, കാരണം ഞാന്‍ കിടന്നു ഉറങ്ങുവാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചുവെന്നാണ്. കൂട്ടുകാര്‍ വിളിച്ചു ചോദിക്കുമ്ബോള്‍, നിങ്ങള്‍ എന്തിനു ടെന്‍ഷന്‍ അടിക്കണം ഞാന്‍ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിയ്ക്കും, എന്നാല്‍ മകന്റെ സ്‌കൂളില്‍ നിന്നുമാണ്, ഈ വിവരത്തെ പറ്റി ചോദിക്കുന്നതെങ്കില്‍ ഗൂഗിള്‍ എടുത്തു എന്റെ പേര് സെര്‍ച്ച്‌ചെയ്യും. എന്തെങ്കിലും അപവാദകഥകള്‍ വന്നിട്ടുണ്ടെകില്‍ ഞാന്‍ അതിന്റെ കമന്റ്‌സ് വായിക്കും ചിലത് വായിക്കുമ്ബോള്‍ സങ്കടം തോന്നും, അത് വായിക്കുമ്ബോള്‍ ചിലപ്പോള്‍ ഒന്ന് രണ്ടു തുള്ളി കണ്ണുനീര്‍ പോകുമായിരിക്കും, എന്നാല്‍ പിനീട് ഞാന്‍ എന്റെ പണി നോക്കിയങ്ങു പോകും.-രേഖ പ്രതികരിച്ചു.

ഒരു വ്യക്തിയെ കുറിച്ച്‌ കൃത്യമായി അറിയില്ലെങ്കില്‍ മിണ്ടാന്‍ പോലും നിക്കരുത്, പറയണം എന്നുണ്ടെങ്കില്‍ മുഖാമുഖം മാത്രമാകണം അത്. പ്രായം എപ്പോഴും കൂട്ടി പറയാന്‍ ആണ് താത്പര്യം, ഇപ്പൊള്‍37 വയസ്സാണെന്നും രേഖ പറയുന്നു, ഇതുവരെ കൂടുതല്‍ കേട്ട ഇരട്ടപ്പേര് കൂടുതല്‍ കല്യാണം കഴിച്ചവള്‍ ‘ എന്നാണ്. പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന കാര്യം മീശയാണ്. കാരണം അച്ഛന് നല്ല കട്ടി മീശയാരുന്നു, അതുകണ്ടുവളര്‍ന്നതുകൊണ്ടാകാം അങ്ങിനെ’ ഇതുവരെ കണ്ടുമുട്ടിയതില്‍ ഏറ്റവും വലിയ ദുരന്തം താന്‍ തന്നെയാണെന്നും രേഖ അഭിമുഖത്തില്‍ പറയുന്നു.

about rekha

Sruthi S :