പുതിയ ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ; എല്ലാവരും ആഘോിഷിച്ച്‌ ജീവിക്കണം; ഞാന്‍ എന്റെ വര്‍ക്കുകള്‍ മാത്രമേ തലയില്‍ കയറ്റുന്നുള്ളു ;കൊള്ളക്കാർ ഭരിക്കട്ടെ; കുടുംബത്തിന് നേരെ ഭീഷണി നേരിട്ടതിനെ തുടർന്ന് അനുരാഗ് ട്വിറ്റര് ഉപേക്ഷിച്ച്‌ അനുരാഗ് കശ്യപ്

കുടുംബത്തിനും മകൾക്കും നേരെ ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ തന്റെ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഇന്ത്യൻ ഫിലിം മേക്കർ അനുരാഗ് കശ്യപ്. കുടുംബത്തിന് നേരെ വധ ബലാൽസംഗ ഭീഷണിയുൾപ്പെടെ വന്നതിനാലാണ് ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നതെന്ന് അനുരാഗ് തുറന്നു പറയുന്നു. അവസാനം ചെയ്ത ട്വീറ്റിലൂടെ എന്താണ് സംഭവിച്ചതെന്ന കാര്യം അനുരാഗ് വ്യക്തമാക്കിയിരിക്കുകയാണ്.

പുതിയ ഇന്ത്യയിലൂടെ എല്ലാവരും ആഘോിഷിച്ച്‌ ജീവിക്കണമെന്നും ഞാന്‍ എന്റെ വര്‍ക്കുകള്‍ മാത്രമേ തലയില്‍ കയറ്റുന്നുള്ളുവെന്നും അനുരാഗ് കശ്യാപ്ട്വീറ്റ് ചെയ്തു. ആഗസ്റ്റ് പത്തിനാണ് ട്വിറ്റര്‍ ഉപേക്ഷിക്കുകയാണെന്ന കാര്യം അനുരാഗ് വ്യക്തമാക്കികൊണ്ട് രംഗത്ത് വന്നത്.

അനുരാഗിന്റെ വാക്കുകൾ ഇങ്ങനെ ;-

നിങ്ങളുടെ മാതാപിതാക്കള്‍ക്ക് നിരന്തരം ഫോണ്‍വിളികള്‍ വന്ന് കൊണ്ടിരിക്കുക, മകളെ ഓണ്‍ലൈനിലൂടെ ഭീഷണിപ്പെടുത്തുകയൊക്കെ ചെയ്താല്‍ പിന്നെ ആര്‍ക്കും ഒന്നും സംസാരിക്കാന്‍ ഉണ്ടാവില്ലെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.. ഇതിനങ്ങനെ പ്രത്യേക കാരണങ്ങളൊന്നുമില്ല. പുതിയൊരു ഇന്ത്യ ഉണ്ടായതിന് അഭിനന്ദനങ്ങള്‍. അവിടെ അഭിവൃദ്ധിപ്പെടുമെന്നാണ് വിചാരിക്കുന്നതെന്നും ട്വിറ്ററിലൂടെ അനുരാഗ് പറയുന്നു.

എനിക്ക് എപ്പോഴെങ്കിലും പേടിയില്ലാതെ എന്റെ മനസില്‍ തോന്നുന്ന കാര്യം പറയണമെങ്കില്‍ ഞാന്‍ ഒന്നും ആരോടും സംസാരിക്കാതെ ഇരിക്കേണ്ടി വരുമെന്നും മറ്റൊരു ട്വീറ്റില്‍ അനുരാഗ് പറയുന്നു. അടുത്തിടെ രാജ്യത്ത് പെരുകി വരുന്ന കൊലാപാതകങ്ങളെ കുറിച്ച്‌ അനുരാഗ് കശ്യാപ് അടക്കം 49 പ്രമുഖര്‍ ചേര്‍ന്ന് ഒരു തുറന്ന കത്ത് തയ്യാറാക്കിയിരുന്നു.

ഇതിന് പിന്നാലെ സംവിധായകനെതിരെ വധഭീഷണി വരെഉയർന്നു വന്നിരുന്നു . ഇത് കുടുംബത്തിലെ എല്ലാവരെയും ബാധിക്കാന്‍ തുടങ്ങിയതോടെയാണ് താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പുതിയ ഇന്ത്യയിലൂടെ എല്ലാവരും ആഘോിഷിച്ച്‌ ജീവിക്കണമെന്നും ഞാന്‍ എന്റെ വര്‍ക്കുകള്‍ മാത്രമേ തലയില്‍ കയറ്റുന്നുള്ളുവെന്നും അനുരാഗ് കശ്യാപ് വ്യക്തമാക്കി.

anurag kashyap- talks about his twitter deletion

Noora T Noora T :