അനുപമയ്‌ക്കൊപ്പം വെള്ളത്തിൽ ചാടി ഫോട്ടോ ഷൂട്ട്;ചിത്രം വൈറൽ!

ചുരുങ്ങിയ സമയം കൊണ്ട് മലയാളിക്കു സുപരിചിതയായ നായികയാണ് അനുപമ പരമേശ്വരൻ.ഒരുപാട് ചിത്രങ്ങൾ ചെയ്തിട്ടില്ലങ്കിലും അഭിനയിച്ചവയിൽ ഒക്കെ മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്.ഇപ്പോൾ തമിഴിലും അനുപമ നിറ സാന്നിധ്യമായി മാറിക്കഴിഞ്ഞു.ഇപ്പോളിതാ താരത്തിന്റെ വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.വനിതയ്ക്ക് വേണ്ടിയാണ് ഫോട്ടോ ഷൂട്ട് നടത്തിയത്.എന്നാൽ ഫോട്ടോഷൂട് ഒരു സ്വിമ്മിംഗ് പൂളിൽ വെച്ചുള്ളതായിരുന്നു.

ഫോട്ടോ എടുക്കാനായി അനുപമ വെള്ളത്തിലിറങ്ങിയപ്പോൾ ഒപ്പം കാമറാമാനും ഇറങ്ങി.പിന്നെ വെള്ളത്തിൽ വെച്ചുള്ള ചിത്രമെടുപ്പ്.ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.നിരവധി കമെന്റുകളാണ് വീഡിയോയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.ചിലത് കളിയാക്കിക്കൊണ്ടുള്ളതുമാണ്.പ്രേമം സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ അനുപമ സോഷ്യൽ മീഡിയയിൽ സജീവമാണ്.തന്റെ പുതിയ പുതിയ ചിത്രങ്ങൾ താരം ആരാധകർക്ക് പങ്കുവെക്കാറുമുണ്ട്.

anupama photo shoot video viral

Sruthi S :