5 വര്‍ഷത്തെ സൗഹൃദത്തിന് പെട്ടെന്നൊരു ഫുള്‍ സ്‌റ്റോപ്പ്, നീയില്ലാതെ ജീവിതം ഒരിക്കലും പഴയതുപോലെ ആകില്ല; സതീഷ് കൗശികിന്റെ വേര്‍പാടില്‍ അനുപം ഖേര്‍

പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ച വാര്‍ത്ത ബോളിവുഡിനെയാകെ കണ്ണീരിലാഴ്ത്തിയിരുന്നു. 67 വയസായിരുന്നു. നടന്‍ അനുപം ഖേറാണ് തന്റെ ആത്മ സുഹൃത്തിന്റെ വിയോഗവാര്‍ത്ത പുറത്തുവിട്ടത്.

‘ മരണം പരമമായ സത്യമാണെന്ന് എനിക്കറിയാം. പക്ഷേ എന്നെങ്കിലും ഉറ്റസുഹൃത്തിനെ കുറിച്ച് ഞാനിതെഴുതുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. 5 വര്‍ഷത്തെ സൗഹൃദത്തിന് പെട്ടെന്നൊരു ഫുള്‍ സ്‌റ്റോപ്പ്. നീയില്ലാതെ ജീവിതം ഒരിക്കലും പഴയതുപോലെ ആകില്ലെന്നും’ അനുപം ഖേര്‍ ട്വിറ്ററില്‍ കുറിച്ചു.

1956 ഏപ്രില്‍ 13ന് ഹരിയാനയിലാണ് സതീഷ് കൗശിക് ജനിച്ചത്. ബോളിവുഡില്‍ ചുവടുറപ്പിക്കുന്നതിന് മുമ്ബ് കൗശിക് ഒരു നാടക കലാകാരനായിരുന്നു. മിസ്റ്റര്‍ ഇന്ത്യ (1987), ജാനേ ഭി ദോ യാരോണ്‍ (1983), സാജന്‍ ചലേ സസുരാല്‍ (1996), ബഡേ മിയാന്‍ ചോട്ടെ മിയാന്‍ (1998), ഉഡ്താ പഞ്ചാബ് (2016), സൂര്‍മ (2018) തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം പ്രശസ്തനായിരുന്നു.

2022ല്‍ ആമസോണ്‍ െ്രെപം വീഡിയോയില്‍ റിലീസ് ചെയ്ത ഋഷി കപൂറിന്റെ അവസാന ചിത്രമായ ശര്‍മ്മാജി നംകീനിലും അദ്ദേഹം അഭിനയിച്ചു. 1990ല്‍ രാം ലഖനും 1997ല്‍ സാജന്‍ ചലെ സസുറലിനും മികച്ച ഹാസ്യനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡും ഇദ്ദേഹം നേടി.

Vijayasree Vijayasree :