സ്വന്തമെന്ന് കരുതിയ പലരും തന്നെ ചതിക്കുകയായിരുന്നു, ബന്ധുക്കള്‍ തട്ടികൊണ്ടു പോയി; വെളിപ്പെടുത്തലുമായി നടന്‍

ബന്ധുക്കള്‍ക്കെതിരെ വെളിപ്പെടുത്തലുമായി നടന്‍ പവര്‍സ്റ്റാര്‍ ശ്രീനിവാസന്‍. മുന്‍പ് നടിയും അവതാരകയുമായ വനിത വിജയ്കുമാറിനൊപ്പം വിവാഹവേഷത്തില്‍ നില്‍ക്കുന്ന ഇദ്ദേഹത്തിന്റെ ഫോട്ടോ വൈറലായിരുന്നു. ഇപ്പോഴിതാ വനിത തന്നെ അവതാരകയായെത്തിയ അഭിമുഖത്തിലാണ് നടന്‍ തനിക്ക് നേരിട്ട ഒരു ദുരനുഭവം പങ്കുവെച്ചിരിക്കുന്നത്.

സ്വന്തമെന്ന് കരുതിയ പലരും തന്നെ ചതിക്കുകയായിരുന്നു എന്ന് പറയുകയാണ് താരമിപ്പോള്‍. ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് വിശ്വസിച്ച് കൂടെ നിന്നവര്‍ തന്നെ തട്ടിക്കൊണ്ട് പോയതിനെ പറ്റി നടന്‍ വെളിപ്പെടുത്തിയത്.

‘എന്റെ കൂടെ ഉണ്ടായിരുന്ന ഒരു സ്വന്തക്കാരന്‍ ചില ആളുകളെ വച്ച് എന്നെ കടത്തികൊണ്ട് പോയി. അവരാണ് തട്ടിക്കൊണ്ട് പോയതെന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്ക് ഊട്ടിയിലുള്ള ഒരു പ്രൊപ്പര്‍ട്ടി എഴുതി വാങ്ങിക്കുന്നതിന് വേണ്ടി അവര്‍ നടത്തിയ ശ്രമമാണെന്ന് അവസാനമാണ് എനിക്ക് മനസിലായത്. രണ്ട് വര്‍ഷത്തിന് മുന്‍പാണ് ഈ സംഭവം നടന്നത്’, എന്നും ശ്രീനിവാസന്‍ പറയുന്നു.

ഫോണ്‍ വരെ അവര്‍ തട്ടിയെടുത്തു. ഇതിനിടെ മേട്ടുപാളയത്ത് വച്ച് കണ്ട പോലീസുകാര്‍ ഞങ്ങളോട് സംസാരിച്ചു. എങ്ങോട്ട് പോവുകയാണെന്ന് ചോദിച്ചപ്പോള്‍ സിനിമാ ഷൂട്ടിങ്ങിനാണെന്ന് പറയേണ്ടി വന്നു. ഒടുവിലാണ് എന്റെ സ്വന്തക്കാരിയായൊരു പെണ്‍കുട്ടിയാണ് ഇതിനൊക്കെ പിന്നിലെന്ന് വ്യക്തമാവുന്നത്.

അവര്‍ പണത്തിന് ആഗ്രഹിച്ച് സ്വത്ത് എഴുതി കൊടുക്കാന്‍ വേണ്ടി ഒപ്പിച്ച പണിയായിരുന്നു. ഒടുവില്‍ ഞാനവര്‍ക്ക് പൈസ കൊടുത്ത് ഒഴിവാക്കുകയാണ് ചെയ്തത് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :