ടീനേജ് ചിത്രവുമായി അനു സിത്താര; നടി പാര്‍വതിയെപ്പോലുണ്ടെന്ന് ആരാധകര്‍

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനു സിത്താര. അഭിനയിക്കുന്ന കഥാപാത്രങ്ങളില്‍ ഏറെയും നാടന്‍ പെണ്‍കുട്ടിയുടേതായതോടെ അനുവിന് ആരാധകരും ഏറെയാണ്. അനു സിതാരയെ മലയാള സിനിമയില്‍ വേറിട്ടു നിര്‍ത്തുന്ന ഒരുപിടി ഘടകങ്ങളുണ്ട്.

കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധി നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അനു അഭിനയത്തിലേക്ക് കടന്നുവരുന്നത്.

ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയില്‍ താരം എത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനു തന്റെ ജീവിതത്തിലെയും കരിയറിലെയും എല്ലാ വിശേഷങ്ങളും താരം ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ടീനേജ് കാലത്തെ തന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. പത്തൊന്‍പത് വയസ്സുള്ളപ്പോള്‍ എടുത്തൊരു ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്. സെറ്റ് സാരിയില്‍ അതിമനോഹരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

നടി പാര്‍വതിയെപ്പോലുണ്ടെന്നും അനു ഒരുപാട് മാറിയെന്നുമാണ് ആരാധകരുടെ കമന്റുകള്‍. പഴയ അനുവാണ് കൂടുതല്‍ സുന്ദരിയെന്ന് പറയുന്നവരുമുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘വാതില്‍’ എന്ന ചിത്രത്തിലാണ് അനു സിത്താര അവസാനം പ്രത്യക്ഷപ്പെട്ടത്.

Vijayasree Vijayasree :