അനുസിത്താരക്ക് കുഞ്ചാക്കോ ബോബനോട് കടുത്ത പ്രണയം …
നാടൻ വേഷങ്ങളിലും വളരെ ശാലീനതയോടെയും മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് അനുസിത്താര . എന്നാൽ ഇത് വരെ ചെയ്യാത്ത ഒരു കഥാപാത്രത്തെയാണ് അനുസിത്താര ജോണി ജോണി എസ് പാപ്പയിൽ അവതരിപ്പിച്ചിരിക്കുന്നത്.
വളരെ കുസൃതിയും കുറുമ്പത്തിയുമായി അനുസിത്താര എത്തുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തോട് അനുസിത്താരക്ക് കടുത്ത പ്രണയമാണ്. ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിലെ കുട്ടിയായ ജെയ്‌സ എന്ന കഥാപാത്രത്തെയാണ് അനുസിത്താര അവതരിപ്പിക്കുന്നത്.
കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തെ പറ്റി ആരെങ്കിലും മോശമായി സംസാരിച്ചാൽ ഇഷ്ടമാകാത്ത , കടുത്ത പ്രണയ നായികയാണ് അനുസിത്താര . രാമന്റെ ഏദൻ തോട്ടത്തിൽ ഇരുവരും തമ്മിലുള്ള കെമിസ്ട്രി നന്നായി പ്രേക്ഷകർ ആസ്വദിചിരുന്നു. വീണ്ടും ഇരുവരും എത്തുമ്പോൾ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
anu sithara in jhony johny yes appa