10 ഇന്നിങ്സിന്റെ പക ഒറ്റ കളിയിൽ തീർത്തു കോഹ്ലി … ! നിങ്ങൾ ആ 134 റൺസ് മറക്കുക

10 ഇന്നിങ്സിന്റെ പക ഒറ്റ കളിയിൽ തീർത്തു കോഹ്ലി … ! നിങ്ങൾ ആ 134 റൺസ് മറക്കുക

2 014 ഇംഗ്ലണ്ട് പരമ്പര കോഹ്‍ലി മറക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു പരമ്പരയായിരുന്നു. പത്ത് ഇന്നിംഗ്സുകളില്‍ നിന്നായി വെറും 134 റണ്‍സാണ് കോഹ്‍ലി അന്ന് ഇംഗ്ലണ്ടില്‍ നേടിയത്. അതിനു ശേഷം ഇംഗ്ലണ്ടിലെ തന്റെ ബാറ്റിംഗ് ശരിയാക്കുവാന്‍ കൗണ്ടി കളിക്കാന്‍ വരെ കോഹ്‍ലി തയ്യാറായിരുന്നുവങ്കിലും അതിനൊരുങ്ങുന്നതിനു മുമ്പ് പരിക്ക് വിലങ്ങ് തടിയാവുകയായിരുന്നു.

കോഹ്‌ലിയുടെ ഇംഗ്ലണ്ടിലെ ആദ്യ സെഞ്ചുറിയാണിത്. കരിയറിൽ 22–ാമത്തേതും. 185 പന്തിൽ കോഹ്‌ലി 16 ഫോറുകളടിച്ചു. ഇംഗ്ലണ്ടിന്റെ 287 പിന്തുടർന്ന് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ധവാനും (26) വിജയും (20) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഒരു മണിക്കൂറോളം ആൻഡേഴ്സണെയും ബ്രോഡിനെയും അവർ ചെറുത്തു നിന്നു. വിജയ് പന്ത് നന്നായി ലീവ് ചെയ്തു കളിച്ചപ്പോൾ ധവാൻ പന്ത് ഉയർത്തിയടിക്കാതെ കളിച്ചു. നന്നായി സ്ട്രൈക്കും കൈമാറിയ ഇരുവരും 70 പന്തിൽ ടീം സ്കോർ അർധ സെഞ്ചുറി കടത്തി.


ഇപ്പോള്‍ എഡ്ജ്ബാസ്റ്റണിലെ ആദ്യ ഇന്നിംഗ്സില്‍ തന്നെ തന്റെ കഴിഞ്ഞ പരമ്പരയിലെ ദുരന്ത ഓര്‍മ്മകളെ കാറ്റില്‍ പറത്തുകയാണ് വിരാട് കോഹ്‍ലി ചെയ്തത്. ഇംഗ്ലണ്ടിന്റെ സ്കോറിനു 13 റണ്‍സ് അകലെ വെച്ച് ഇന്ത്യന്‍ നായകന്‍ പുറത്താകുമ്പോള്‍ 149 റണ്‍സാണ് 225 പന്തില്‍ നിന്ന് വിരാട് കോഹ്‍ലി നേടിയത്. 22 ബൗണ്ടറിയും ഒരു സിക്സും സഹിതമായിരുന്നു ഈ ഇന്നിംഗ്സ്.

169 റണ്‍സില്‍ ഏഴാം വിക്കറ്റായി അശ്വിന്‍ പുറത്തായി ശേഷം ഇന്ത്യ നേടിയ 105 റണ്‍സില്‍ ഷമി(2), ഇഷാന്ത് ശര്‍മ്മ(7), ഉമേഷ് യാദവ്(1*) എന്നിങ്ങനെയായിരുന്നു മറ്റു താരങ്ങളുടെ സംഭാവന.

metromatinee Tweet Desk :