കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി മലയാള സിനിമ താരങ്ങളും…

കോവിഡ് മഹാമാരിയ്‌ക്കെതിരെ പൊരുതാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെ പിന്തുണച്ച് ഇന്ത്യന്‍ സിനിമ മേഖലയിലെ പ്രിയ താരങ്ങളും രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി പുതിയ ക്യാമ്ബയ്‌നുമായി എത്തിയിരിക്കുമായാണ് മലയാളികളുടെ പ്രിയ താരങ്ങള്‍. മുഖമൂടിയണിഞ്ഞാണ് താരങ്ങള്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖമേതായാലൂം മാസ്‌ക് മുഖ്യം എന്ന സന്ദേശത്തോടെയാണ് താരങ്ങള്‍ തങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്നത്.

മഞ്ജു വാര്യര്‍, ടോവിനോ തോമസ്, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ജയസൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി തുടങ്ങി എല്ലാ താരങ്ങളും മാസ്‌ക് ഉപയോഗിച്ചുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ താരങ്ങളുടെ സന്ദേശം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു

anu sithara

Noora T Noora T :