പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ ആൻസൻ പോൾ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്ട്രാർ ഓഫീസിൽ വച്ച് നടന്ന ലളിതമായ ചടങ്ങ് പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.
തിരുവല്ല സ്വദേശി നിധി ആൻ ആണ് വധു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസവും ലളിതമായി ആഘോഷിച്ചതിൽ നടനെ പ്രശംസിച്ച് നിരവധിപ്പേരാണ് എത്തുന്നത്.
2013ൽ കെക്യു എന്ന മലയാള സിനിമയിൽ നായകനായിക്കൊണ്ടാണ് ആൻസൺ സിനിമാഭിനയരംഗത്തേയ്‌ക്കെത്തുന്നത്. 2015ൽ സു സു സുധി വാത്മീകം എന്ന സിനിമയിലുംം പ്രധാന വേഷത്തിലെത്തിയിരുന്നു.
2016ൽ റെമോയിലൂടെ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു. ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷമാണ് ആൻസൺ പോൾ കൈകാര്യം ചെയ്തത്.
ബ്രെയ്ൻ ട്യൂമറിനോട് പൊരുതി, മരണത്തെ മുഖാമുഖം കണ്ട് തിരിച്ചെത്തിയ ആളാണ് ആൻസൻ പോൾ. സർജറി കഴിഞ്ഞ് ഒമ്പത് മാസത്തോളം ബെഡ് റെസ്റ്റിലായിരുന്ന നടൻ വീണ്ടും അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുകയായിരുന്നു.