എന്റെ സ്ത്രീത്വം നഷ്ടപ്പെട്ടു പോകുമോ, ഭാവിയില്‍ കുട്ടികള്‍ ഉണ്ടാകില്ല എന്ന ഭയം,പലരും ഇത് തുറന്ന് പറയുന്നില്ല; ഗര്‍ഭപാത്രം നീക്കം ചെയ്‌ത അനുഭവം തുറന്ന് പറഞ്ഞു പ്രശസ്‌ത ഗായിക

എന്റെ സ്ത്രീത്വം നഷ്ടപ്പെട്ടു പോകുമോ, ഭാവിയില്‍ കുട്ടികള്‍ ഉണ്ടാകില്ല എന്ന ഭയം, ശസ്ത്രക്രിയ്ക്കിടയില്‍ മരണപ്പെട്ടാല്‍ എന്റെ കുട്ടികള്‍ അമ്മ ഇല്ലാതെ ജീവിക്കേണ്ടി വരുന്ന അവസ്ഥ, ലൈംഗിക ജീവിതത്തില്‍ ഇതുണ്ടാക്കുന്ന മാറ്റങ്ങള്‍ തുടങ്ങിയവയൊക്കെ എന്നെ വല്ലാതെ ഭയപ്പെടുത്തി. ആകെ 13 മുഴകള്‍ ഉണ്ടായിരുന്നു. ഗര്‍ഭപാത്രത്തിലുണ്ടായിരുന്ന മുഴ വളര്‍ന്നുവലുതായി ആറ് മാസം ഗര്‍ഭമുണ്ടെന്ന് തോന്നുന്ന ഘട്ടമെത്തിയിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്തു. ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വുരമെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കടുത്ത നിരാശയിലായി. മാംസാര്‍ബുദമെന്ന് തോന്നിക്കുന്ന മുഴകള്‍ നീക്കം ചെയ്യാനായി ആമാശയത്തിലും ശസ്ത്രക്രിയ നടത്തി.

ഗര്‍ഭപാത്രം നീക്കം ചെയ്ത വിവരം തുറന്നുപറഞ്ഞിരിക്കുകയാണ് സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ മകളും സംഗീതജ്ഞയുമായ അനൗഷ്ക രവിശങ്കര്‍. ഞാന്‍ സുഹൃത്തുക്കളോടും ബന്ധുക്കളോടും സംസാരിച്ചപ്പോള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ സാധാരണമാണെന്നും നിരവധി സ്ത്രീകള്‍ ഈ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നുണ്ടെന്നും മനസ്സിലാക്കി. എന്നാല്‍ ഇത് ആരും തുറന്നു പറയുന്നില്ലെന്നതാണ് വാസ്തവം. അനൗഷ്ക തുറന്നു പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അനൗഷ്കയുടെ തുറന്നുപറച്ചില്‍ നടത്തിയത്.

anoushka ravisankar- reveals about hysterectomy-shares heartfelt post

Noora T Noora T :