“നൂറ്റാണ്ടുകള്‍ പിന്നിട്ട് ഇത്തരം ചിന്തകള്‍ വര്‍ണപ്പൊലിമയോടെ കൊണ്ടാടപ്പെടുന്നു എന്നതാണ് അതിശയകരം ; ഇനിയും ധാരാളം ചീത്തസ്ത്രീകളെ ആവശ്യമുണ്ട് ; ആഞ്ജലീന ജോളി

സ്വതന്ത്രയായി ജീവിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച്‌ അക്കമിട്ട് പറഞ്ഞു ഹോളിവുഡ് നടി ആഞ്ജലീന ജോളി. ആഗോള ഫാഷന്‍ മാസികയില്‍ എഴുതിയ കുറിപ്പിലാണ് താരം കാര്യങ്ങൾ വ്യക്തമാക്കിയത്.

“ശരീരം കൊണ്ടും മനസ്സുകൊണ്ടും പൂര്‍ണമായി സ്വതന്ത്രയായ സ്ത്രീയെ ലോകചരിത്രത്തിലെമ്ബാടും അപകടകാരിയായാണ് വിലയിരുത്തുന്നത്. സ്വതന്ത്രമായ ലൈംഗികജീവിതമുള്ള സ്ത്രീ എല്ലാക്കാലത്തും ചീത്തയായിമാത്രമേ ചിത്രീകരിക്കപ്പെട്ടിട്ടുള്ളൂ. ഇഷ്ടമുള്ള വസ്ത്രംധരിച്ചു നടക്കാന്‍ തന്റേടമുള്ളവളും രാഷ്ട്രീയത്തെക്കുറിച്ചും മതത്തെക്കുറിച്ചുമെല്ലാം മനസ്സില്‍ തോന്നുന്നത് പറയുന്നവളും എക്കാലവും ചീത്തയാണ്.

“നൂറ്റാണ്ടുകള്‍ പിന്നിട്ട് ഇത്തരം ചിന്തകള്‍ വര്‍ണപ്പൊലിമയോടെ കൊണ്ടാടപ്പെടുന്നു എന്നതാണ് അതിശയകരം. ജനാധിപത്യലോകത്ത് പോലും രാഷ്ട്രീയഅഭിലാഷങ്ങളുള്ള സ്ത്രീകളെ എത്രമാത്രം നികൃഷ്ടമായാണ് ചിത്രീകരിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന സ്ത്രീകള്‍ മിക്കപ്പോഴും സമൂഹത്തിന് മോശം അമ്മമാരും താന്തോന്നികളും മോശക്കാരികളുമാണ്.

ഒരിക്കല്‍ എന്റെ ജീവിതം അപ്രകാരമായിരുന്നു’. ലോകത്ത് നടമാടുന്ന അനീതികളിലും അധിക്ഷേപങ്ങളിലും മനം മടുത്തവളായിരിക്കും സമൂഹത്തിന്റെ ചീത്തസ്ത്രീ. അങ്ങനെയെങ്കില്‍ ലോകത്തിന് ഇനിയും ധാരാളം ചീത്തസ്ത്രീകളെ ആവശ്യമുണ്ട്. ഏറ്റവും പ്രധാനം മനസ്സ്‌ കരുത്തുറ്റതാക്കുക എന്നുമാത്രമാണ് പെണ്‍മക്കളോട് ഞാനെപ്പോഴും പറയുന്നത്. സ്വതന്ത്രമായ ഇച്ഛാശക്തിയും സ്വന്തം അഭിപ്രായങ്ങളുമാണ് ഏതൊരു സ്ത്രീയുടെയും ഏറ്റവും വലിയ സൗന്ദര്യം’ — വെള്ളിത്തിരയില്‍ അഗാധതയുള്ള പെണ്‍ജീവിതങ്ങളെ കോറിയിട്ട നടി എഴുതി.

ഹോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലംപറ്റുന്ന താരമായിരുന്ന ആഞ്ജലീന, പൊതുസമൂഹത്തിന്റെ ശരികള്‍ക്ക് പുറത്തുള്ള ജീവിതമാണ് നയിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ദത്തെടുത്തതടക്കം ആറു കുട്ടികളെ ഒറ്റയ്‌ക്ക് വളര്‍ത്തുകയാണ് താരം.

anjelina jolie- reveals about independent woman

Noora T Noora T :