വോട്ട് തീരെ കുറവ്; വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന്‌ ദേഷ്യപ്പെട്ട് പ്രകാശ് രാജ് ഇറങ്ങിപ്പോയി !

marakkar arabikadalinte simham art director

വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ദേഷ്യപ്പെട്ട് പ്രകാശ് രാജ് ഇറങ്ങിപ്പോയി. ബംഗളൂരു സെന്‍ട്രലിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സ്‌ക്രീനില്‍ തന്റെ വോട്ടുമാത്രം കൂടാത്തതിനാല്‍ ദേഷ്യപ്പെട്ടാണ് പ്രകാശ് രാജ് ഇറങ്ങിപ്പോയത്. ബിജെപിയിലെ പി.എസ്. മോഹനും കോണ്‍ഗ്രസിലെ റിസ്വാന്‍ അര്‍ഷാദും തമ്മിലാണ് പേരാട്ടം നടക്കുന്നത്. രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ പിന്നിലാണ് പ്രകാശ് രാജ്. മോഹന്‍ 2,51,247 വോട്ടുകള്‍ നേടിയപ്പോള്‍ പ്രകാശ് രാജ് 12,517 വോട്ടുകളാണ് നേടിയിട്ടുള്ളത്.

കോണ്‍ഗ്രസിലെ റിസ്വാന്‍ അര്‍ഷാദാണ് രണ്ടാം സ്ഥാനത്ത്. ഈ വോട്ട് നില സ്‌ക്രീനില്‍ കാണിച്ചതോടെയാണ് പ്രകാശ് രാജ് പ്രകോപിതനായി ഇറങ്ങിപോയത്. മറ്റുള്ള രണ്ടു സ്ഥാനാര്‍ത്ഥികളുടെയും പോരാട്ടം ഒരു ലക്ഷം വീതം വോട്ടുകള്‍ നേടി ഇഞ്ചോടിഞ്ച് തന്നെ മുന്നോട്ടു നീങ്ങി. എന്നാല്‍ മൂന്നു റൗണ്ട് പിന്നിട്ടിട്ടും തന്റെ പേരിനു നേര്‍ക്കുള്ള സംഖ്യ മാത്രം 3000നു മുകളിലേക്ക് കേറുന്നില്ല.

കുറെ നേരം ശുഭാപ്തി വിശ്വാസം നഷ്ടപ്പെടാതെ നോക്കിയിരുന്ന അദ്ദേഹം ഒടുവില്‍ കുപിതനായി പോളിങ് കേന്ദ്രത്തില്‍ നിന്നും ഇറങ്ങി തന്റെ വാഹനത്തിലേറി വീട്ടിലേക്ക് തിരിച്ചു പോയി. ദേഷ്യപ്പെട്ട് ഇറങ്ങിപ്പോവുന്ന നേരത്ത് മറ്റു രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടായിരുന്ന ലീഡിനേക്കാള്‍ കുറവായിരുന്നു പ്രകാശ് രാജിന്റെ വോട്ടുകള്‍. ഇതോടെ പ്രകാശ് രാജിന് കെട്ടിവെച്ചകാശ് പോലും കിട്ടില്ലെന്ന് ഉറപ്പായി.

angry prakash raj leave while counting vote

HariPriya PB :