ശ്രദ്ധേയമായ സിനിമകളിലൂടെ സിനിമാ രംഗത്ത് സ്ഥാനം നേടിയ നടിയാണ് ആൻഡ്രിയ ജെർമിയ. അന്നയും റസൂലും എന്ന സിനിമയിലൂടെയാണ് അൻഡ്രിയയെ ഇന്നും മലയാളികൾ ഓർക്കുന്നത്. രണ്ട് ചിത്രം കൊണ്ട് തന്നെ മികച്ച പ്രേക്ഷകരെ മലയാളത്തിൽ സൃഷ്ടിക്കാൻ താരത്തിനു കഴിഞ്ഞിരുന്നു. ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നീ നിലകളിലും ആൻഡ്രിയ തൻറെ കഴിവു തെളിയിച്ചിട്ടുണ്ട്. പിന്നണി ഗായികയായിട്ടാണ് സിനിമാ രംഗത്തേക്ക് എത്തിയതെങ്കിലും പിന്നീട് അഭിനയത്തിലേക്കും കടക്കുകയായിരുന്നു താരം.
തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോഴിതാ താൻ നേരിട്ട ഒരു പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുകയാണ് ആൻഡ്രിയ. ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചതിനെ തുടർന്നാണ് കുറച്ച് കാലം കരിയറിൽ നിന്ന് മാറി നിന്നതെന്ന് ആൻഡ്രിയ പറയുന്നു. ദിവ്യ ദർശിനിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു നടിയുടെ തുറന്ന് പറച്ചിൽ.
ത്വക്കിനെ ബാധിക്കുന്ന അപൂർവ രോഗത്തെ തുടർന്നാണ് കുറച്ച് കാലം കരിയറിൽ നിന്ന് മാറി നിന്നതെന്നാണ് ആൻഡ്രിയ വ്യക്തമാക്കുന്നത്. വട ചെന്നെെ എന്ന സിനിമയ്ക്ക് ശേഷം സ്കിന്നിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ പിടിപെട്ടു. എന്റെ മുടിയിഴകൾ നരച്ചിട്ടില്ല. പക്ഷെ അന്ന് എന്റെ പുരികവും കൺപീലികളും നരയ്ക്കാൻ തുടങ്ങിയെന്നും നടി പറയുന്നു.
ത്വക്കിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനാണ് നേരിടേണ്ടി വന്നത്. ‘വട ചെന്നൈ’ എന്ന സിനിയ്ക്ക് ശേഷം ത്വക്കിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ സ്‌കിൻ കണ്ടീഷൻ പിടിപെട്ടു. എൻറെ മുടിയിഴകൾ നരച്ചിട്ടില്ല. പക്ഷേ അന്ന് എൻറെ പുരികവും കൺപീലികളും നരയ്ക്കാൻ തുടങ്ങി. എല്ലാ ദിവസവും എഴുന്നേൽക്കുമ്പോൾ പല പാടുകളും ശരീരത്തിൽ കാണാം. ബ്ലഡ് ടെസ്‌റ്റുകൾ വന്നു. പക്ഷേ അവയെല്ലാം സാധാരണഗതിയിലാണ്. എന്തുകൊണ്ടാണിത് സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല.
എനിക്കും പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. എന്തെങ്കിലും ടോക്‌സിക് റിയാക്‌ഷൻ ആയിരിക്കാം അല്ലെങ്കിൽ ഇമോഷനൽ സ്‌ട്രസ് കൊണ്ടായിരിക്കാം എന്നാണ് ഡോക്‌ടർമാർ പറയുന്നത്. സിനിമാ മേഖലയിൽ നിൽക്കുന്ന ആളെന്ന നിലയിൽ സമ്മർദ്ദമില്ലാതെ ഈ അവസ്ഥയിലൂടെ കടന്നു പോകാനാവില്ല. ഒരു കഥാപാത്രം ചെയ്യുമ്പോഴെല്ലാം ആ സമ്മർദ്ദം നമുക്കുണ്ടാവാറുണ്ട്. അതുകൊണ്ട് പിന്മാറുക എന്നത് മാത്രമായിരുന്നു ഏക വഴി.
എല്ലാത്തിൽ നിന്നും കുറച്ചുകാലം മാറി നിന്നു. എന്നാൽ ആ അവസ്ഥയിൽ നിന്നും പുറത്തു വന്നു. അന്ന് മാധ്യമങ്ങളിലൊക്കെ വന്ന വാർത്ത പ്രണയം തകർന്ന് ഞാൻ ഡിപ്രഷനിലായി എന്നാണ്. ഇതേ കുറിച്ച് ഞാൻ സംസാരിക്കാതിരുന്നതാണ്. അതെൻറെ ചോയ്‌സ് ആണ്. ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ സ്വയം ഉൾക്കൊള്ളാൻ ഒരു വർഷമെങ്കിലും എടുക്കും.
ആദ്യമായാണ് ഞാൻ ഇക്കാര്യം തുറന്നു പറയുന്നത്. ഈ കണ്ടീഷൻ എന്നെ വളരെ മോശമായി ബാധിച്ചിട്ടില്ല. ചെറിയ പാട്ടുകൾ ഇപ്പോഴുമുണ്ട്. കൺപീലികൾക്ക് വെള്ള നിറമുണ്ട്. അത് എളുപ്പത്തിൽ കവർ ചെയ്യാം. ഇപ്പോൾ ഏറെ കുറേ ഭേദമായി. എന്നാൽ ജീവിത രീതിയിൽ വ്യത്യാസം വന്നു. തുടരെ വർക്ക് ചെയ്യാൻ പറ്റില്ല. കാരണ് അത് മുഖത്ത് പ്രകടമാകും. വർക്കുകൾ കുറച്ചു.
അതേ സമയം സമ്മർദ്ദം മറികടക്കാൻ വളർത്തു നായ എന്നെ സഹായിച്ചു. വളർത്തു നായയ്ക്കൊപ്പം കൂടുതൽ സമയം ചെലവഴിച്ചു. പുതിയ പാടുകൾ വരാതെയായി. എന്നാൽ മേക്കപ്പിലൂടെ നിലവിലെ പാടുകൾ മറച്ചു വയ്ക്കാൻ കഴിയും. മാസ്റ്റർ, പിസാസ് എന്നീ സിനിമകൾ ഈ കണ്ടീഷനുള്ളപ്പോൾ ചെയ്‌തതാണ്. പക്ഷേ ഇതൊന്നും ആരോടും പറഞ്ഞിട്ടില്ല. ആൻഡ്രിയ പറഞ്ഞു. ലോഹം, ലണ്ടൻ ബ്രിഡ്‌ജ് തോപ്പിൽ ജോപ്പൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലും ആൻഡ്രിയ അഭിനയിച്ചിരുന്നു.