സുന്ദരിയായി അനശ്വര; വൈറലായി വിഷു സ്പെഷ്യൽ ചിത്രങ്ങൾ

മഞ്ജു വാരിയരുടെ മകളായി അഭിനയിച്ച് പിന്നീട്‍ മലയാള സിനിമയിലെ നായികയായി പ്രേക്ഷകരുടെ പ്രിയ താരമാണ് അനശ്വര രാജൻ. തണ്ണീർമത്തനിലെ കീർത്തിയെ പെട്ടന്നൊന്നും പ്രേക്ഷകർ മറക്കാനിടയില്ല. തിയേറ്ററുകളിലടക്കം മികച്ച വിജയം ചിത്രം നേടി. ഇപ്പോൾ ഇതാ അനശ്വരയുടെ വിഷു സ്പെഷ്യൽ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്

ഔട്ട് ഡോർ ഫോട്ടോഷൂട്ടിനൊപ്പം കൃഷ്ണവിഗ്രഹവും കണിക്കൊന്നയും വിഷുക്കണിയുമൊക്കെയുണ്ട്. മറ്റൊരു ചിത്രം പങ്കുവെച്ചുകൊണ്ട് താരം വിഷു ആശംസകൾ കുറിച്ചിരിക്കുന്നതും രസകരമാണ്.

“ദുരിതങ്ങൾ പെയ്തൊഴിയും… പ്രതീക്ഷയുടെ പൊൻപുലരി വിരിയും…” ആഘോഷങ്ങൾ ഇല്ലാതെ ആശംസകൾ മാത്രമായി ഈ വിഷുക്കാലം!!, ഏവർക്കും എൻ്റെ ഹൃദയം നിറഞ്ഞ #വിഷുആശംസകൾ❤️ എന്നാണ് അനശ്വര വിഷു ആശംസകൾ കുറിച്ചുകൊണ്ട് പങ്കുവെച്ചിരിക്കുന്നത്

വീട്ടിലിരുന്ന്.. പടക്കങ്ങൾക്കു പകരം നമുക്ക് വൈറസ് കണ്ണികൾ പൊട്ടിക്കാം!! #Breakthechain എന്നും ആഘോഷങ്ങളൊന്നുമില്ല ആശംസൾ മാത്രമെന്നും താരം കുറിച്ചിരിക്കുന്നു.

anaswara rajan

Noora T Noora T :