കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുതുചരിത്രം; അണ്‍ സെര്‍ട്ടെന്‍ റിഗാര്‍ഡ് സെഗ്‌മെന്റില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി അനസൂയ സെന്‍ഗുപ്ത

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുതുചരിത്രം കുറിച്ച് ഇന്ത്യക്കാരിയായ നടി അനസൂയ സെന്‍ഗുപ്ത. കാന്‍ ഫിലിം ഫെസ്റ്റിവലിലെ അണ്‍ സെര്‍ട്ടെന്‍ റിഗാര്‍ഡ് സെഗ്‌മെന്റില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടമാണ് അനസൂയ സ്വന്തമാക്കിയത്.

ബള്‍ഗേറിയന്‍ സംവിധായകന്‍ കോണ്‍സ്റ്റന്റൈന്‍ ബൊചാനോവ് ഒരുക്കിയ ഇന്ത്യന്‍ ചിത്രം ‘ദി ഷെയിംലെസ്സ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.

ഡല്‍ഹിയിലെ ഒരു വേശ്യാലയത്തില്‍ നിന്നും പോലീസുകാരനെ കുത്തിയ ശേഷം രക്ഷപ്പെടുന്ന ലൈംഗികത്തൊഴിലാളിയുടെ യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്വിയര്‍ കമ്മ്യൂണിറ്റിക്കും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന് അനസൂയ സെന്‍ ഗുപ്ത പറഞ്ഞു.

കാന്‍ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോള്‍ഡന്‍ പാമിന് (പാം ദോര്‍) ഇന്ത്യയില്‍ നിന്ന് ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിന്റെ മത്സരിക്കുന്നുണ്ട്.

മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ സിനിമ ഗോള്‍ഡന്‍ പാമിന് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് മത്സരിക്കുന്നത്. പായല്‍ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം. ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിത കാനിലെ ഗ്രാന്‍ഡ് െ്രെപസ് മത്സര വിഭാഗത്തിലേക്ക് യോഗ്യത നേടുന്നത്.

Vijayasree Vijayasree :