ഞാൻ വാപ്പയുടെ കല്യാണത്തിന് പോയത് കുടുംബത്തിലുള്ള പലർക്കും ഇഷ്ടക്കേട് ഉണ്ടാക്കി; ആളുകൾക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്ന് എനിക്കറിയാം, പക്ഷേ..; തുറന്ന് പറഞ്ഞ് അനാർക്കലി മരയ്ക്കാർ

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനാർക്കലി മരയ്ക്കാർ. ആനന്ദം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ഉയരെ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയ താരങ്ങളുട പട്ടികയിൽ ഇടം നേടിയത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

തന്റെ അച്ഛന്റെ രണ്ടാം വിവാഹത്തിന് പോയതിന് ശേഷം തനിയ്ക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നതെന്നാണ് അനാർക്കലി പറയുന്നത്. ഞാൻ വാപ്പയുടെ കല്യാണത്തിന് പോയത് കുടുംബത്തിലുള്ള പലർക്കും ഇഷ്ടക്കേട് ഉണ്ടാക്കിയിരുന്നു. ഉപ്പയും ഉമ്മയും ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹമോചനം.

അതിന് ശേഷം വാപ്പ വേറെ കെട്ടുന്നതിൽ ഉമ്മയ്ക്ക് ഒരു പരാതിയുമില്ല. വാപ്പയുടെ കൂടെ ഞാൻ നിൽക്കാതിരിക്കേണ്ടതുമില്ല. എനിക്ക് രണ്ട് പേരും ഒരു പോലെയാണ്. വാപ്പയുടെ ജീവിതത്തിലെ പുതിയൊരു തുടക്കത്തിന്റെ ഭാഗമാവുക എന്നതാണ് ഞാൻ ചെയ്യേണ്ട ഏറ്റവും വലിയ ശരി. അങ്ങനെ അതിന്റെ ഭാഗമായതാണ്.

ആ സമയത്ത് ഇതൊരു പുതിയ സംഭവമാണെന്നും ഞാൻ പങ്കെടുക്കുന്നതും സ്റ്റോറി ഇടുന്നതൊന്നും ആളുകൾക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്നും എനിക്കറിയാം. പക്ഷെ എനിക്കത് നോർമലൈസ് ചെയ്യണമായിരുന്നു. വളരെ നോർമലായിട്ടുള്ള കാര്യമാണിതെന്നും ആഘോഷിക്കേണ്ട കാര്യമാണെന്നും അറിയിക്കണമായിരുന്നു.

വാപ്പ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. ഞാനൊരു പുതിയ ജീവിതത്തിലേയ്ക്ക് കടക്കുകയാണെങ്കിൽ തീർച്ചയായും വാപ്പയും ഉമ്മയും വരും. ആ പിന്തുണ തിരിച്ചും വേണം. മറ്റുള്ളവർ അതിനെ പോസിറ്റീവായി കാണണം എന്നു കരുതിയാണ് വീഡിയോയും സ്റ്റോറിയും പോസ്റ്റ് ചെയ്തത് എന്നാണ് അനാർക്കലി പറയുന്നത്.

Vijayasree Vijayasree :