കൂടെ നടന്ന് ഒരു സഹതാരം ഉപദ്രവിയ്ക്കുന്നതായി അമൃത നായര്‍. യൂട്യൂബില്‍ പങ്കുവെച്ച ഒരു ക്യു ആന്റ് എ വിഡിയോയിൽ ആണ് നടിയുടെ പുതിയ വെളിപ്പെടുത്തൽ.
നിങ്ങള്‍ക്കെല്ലാം അറിയാവുന്ന ഒരാളാണെന്നും ആളുടെ പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി പറയുന്നു. ആളെ താൻ വിശ്വസിച്ചിരുന്നെന്നും നേരത്തെ ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്ന സമയത്ത് ചെറിയൊരു പിണക്കം ഉണ്ടായിരുന്നുവെങ്കിലും അതൊക്കെ മാറി നല്ല രീതിയിലാണ് മുന്നോട്ട് പോയിരുന്നതെന്നും അമൃത വേദനയോടെ പറഞ്ഞു.
അതേസമയം തോളില്‍ കൈയ്യിട്ട് നടക്കുന്ന തരം ബന്ധമുണ്ടായിരുന്ന ഈ താരം മറ്റ് സഹപ്രവര്‍ത്തകരോട് തന്നെ കുറിച്ച് മോശമായി പറയുന്നത് അമൃത അറിഞ്ഞെന്നാണ് വിഡിയോയിൽ പറയുന്നത്.
എന്തിനാണ് തന്നോടിങ്ങനെ ചെയ്യുന്ന്ത എന്നറിയില്ലെന്നും അമൃത പറഞ്ഞു. താൻ എവിടെ പോകാറുണ്ടെങ്കിലും തന്റെ കൂടെ അമ്മയും അനിയനും ഉണ്ടാവുമെന്ന് പറഞ്ഞ അമൃത മോശമായ വഴിയിലൂടെയല്ല വര്‍ക്ക് ചെയ്യുന്നതെന്ന് വേദനയോടെ പറഞ്ഞു.