നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി അമൃതയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള ചെമ്പൻ സ്റ്റെഫാൻ. കഴിഞ്ഞ 16 വർഷമായി അമൃത സുരേഷിന്റെ കുടുംബവുമായി അടുത്ത ബന്ധം ഉണ്ടെന്നും പാപ്പു വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി ശരിയാണെന്നും ചെമ്പൻ സ്റ്റെഫാൻ പറയുന്നു.
പാപ്പു പറഞ്ഞ ഓരോ കാര്യവും സത്യമാണ്. ആ കുഞ്ഞിനെ മാനിപുലേറ്റ് ചെയ്യുന്ന ഒരാളല്ല അമൃത എന്നാണ് ചെമ്പൻ സ്റ്റെഫാൻ വ്യക്തമാക്കി. മാത്രമല്ല എനിക്ക് സഹോദരിയെ പോലെയാണ് അമൃത ചേച്ചിയെന്നും സ്റ്റെഫാൻ പറഞ്ഞു.
അതേസമയം അമൃതയെ ബാല രണ്ടാം കല്ല്യാണം കഴിച്ചതാണെന്ന് പറഞ്ഞ് കഴിഞ്ഞ ഡിസംബറിൽ താനൊരു വീഡിയോ ചെയ്തിരുന്നെന്നും അന്ന് തന്നെ ഇത് പറയുന്നതിൽ നിന്നും അമൃത ചേച്ചി തടഞ്ഞിരുന്നെന്നും സ്റ്റെഫാൻ വെളിപ്പെടുത്തി.
അമൃതയെ കഴിഞ്ഞ് മൂന്നാമതും കല്ല്യാണം കഴിച്ച് ഇപ്പോൾ നാലാമത് ഒരാൾക്കൊപ്പം ലിവിംഗ് ടുഗേദറിലാണ് ബാലയെന്നും അതുകൊണ്ട് അമൃതയെ കുറ്റം പറയാൻ ഒരു യോഗ്യതയും ഇല്ലാത്ത ആളാണ് ബാലയെന്നും സ്റ്റെഫാൻ കൂട്ടിച്ചേർത്തു.
മാത്രമല്ല അമൃതയും കുടുംബവും എങ്ങനെയെങ്കിലും ജീവിച്ചോട്ടെ. അവർ കഷ്ടപ്പെട്ട് ജീവിക്കുകയല്ലേ എന്നാണ് സമൂഹ മാധ്യമങ്ങളോടും പ്രക്ഷകരോടും ചെമ്പൻ സ്റ്റെഫാൻപറഞ്ഞത്.