പാര്‍വതി, റിമ, രമ്യ, അമ്മയെ നേർ വഴിക്ക് നടത്തിയ പെൺമക്കൾ; അഭിനന്ദനവുമായി ഹരീഷ് പേരാടി

മലയാള സിനിമ രംഗത്തുള്ള അഭിനേതാക്കൾക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സംഘടനയാണ് അമ്മ. അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് റിപ്പോര്‍ട്ട് വന്നതിനെ തുടർന്ന് സംഘടനയിൽ സത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കുകയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കുറഞ്ഞത് നാല് സ്ത്രീകളെ ഉള്‍പ്പെടുത്താനും തീരുമാനമായി. ഇത്തരമൊരു മാറ്റത്തിന് വേണ്ടി സമരം ചെയ്ത നടിമാരെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരാടി . ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് .

സ്ത്രീ സൗഹൃദമായ ഇങ്ങനെയുള്ള ഒരു തീരുമാനമെടുത്ത അമ്മയുടെ ഭാരവാഹികള്‍ക്ക് അഭിനന്ദനങ്ങള്‍. ഇങ്ങനെ ഒരു തീരുമാനത്തിലേക്കെത്താന്‍ സംഘടനക്കുള്ളില്‍ നിന്നും പുറത്തു നിന്നും സമരം ചെയ്ത പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങിയ സഹോദരിമാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍…. ട്രാന്‍സ് ജെന്‍ഡേഴ്‌സായ കൂട പിറപ്പുകള്‍ക്കു കൂടി സ്ഥാനമുള്ള ഒരു ഭരണ സമതിയായി വളരാന്‍ അമ്മയുടെ മനസ്സിന് വിശാലതയുണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. അമ്മേ അമ്മക്ക്ത് പറ്റും …. എത്രയൊക്കെ വഴക്കുണ്ടാക്കിയാലും ലിംഗഭേദമില്ലാതെ ഞങ്ങള്‍ മക്കളുണ്ട് കൂടെ….

amma-hareesh peradi- praises- 4 actresses

Noora T Noora T :