62 ൽ നിന്ന് 54 ലേക്ക്; മേക്കോവർ എന്ന് പറഞ്ഞാൽ ഇതാണ്

ശരീര ഭാരം എട്ട് കിലോ കുറച്ച് നടി അമേയ മാത്യു. വണ്ണം കുറഞ്ഞുപോയതിന്റെ പേരിൽ നഷ്ടപ്പെട്ട അവസരങ്ങളിൽ വിഷമം തോന്നിയിട്ടുണ്ടെന്നും ഇപ്പോഴത്തെ ഈ പരിണാമം ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നുവെന്നും അമേയ പറയുന്നു.

അമേയയുടെ വാക്കുകൾ:

വണ്ണം കുറഞ്ഞുപോയതിന്റെ പേരിൽ നഷ്ടപ്പെട്ട അവസരങ്ങളിൽ വിഷമം തോന്നിയിട്ടുണ്ട്… എന്നാലും വർക്ക്‌ഔട്ടും Diet-ഉം അതിൽനിന്ന് എന്നെ മാറ്റി. കഷ്ടപ്പെട്ട് 8 കിലോയോളം വണ്ണം കൂട്ടി, അതിനുശേഷം വന്ന കുറച്ചുകാലം ശരീരം ശ്രദ്ധിക്കാൻ സാധിച്ചില്ല… പക്ഷേ ഈ ലോക്ക്ഡൗൺ വീണ്ടും എന്നെ തിരികെ ചിന്തിപ്പിച്ചു. 62 കിലോയിൽനിന്നും 54 കിലോയിലേക്കുള്ള ട്രാൻസ്ഫോർമേഷൻ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. നമ്മുടെ ശരീരത്തെ നമ്മൾ എത്രത്തോളം Care ചെയ്യുന്നോ, അത്രത്തോളം സ്നേഹം നമുക്ക് ശരീരം തിരിച്ചും നൽകും.

Noora T Noora T :