അമ്പിളി ദേവി അഭിനയം നിർത്തുന്നത് എന്തിന്? കാരണം ഇതാണ്

ഫേസ്ബുക്ക് ലൈവിലൂടെ സീരിയലിൽ നിന്ന് താൽക്കാലികമായി വിട വാങ്ങുകയാണെന്ന് നടി അമ്പിളി ദേവിയുടെ വെളിപ്പെടുത്തൽ. ശാരീരികമായ വിഷമങ്ങൾ കാരണമാണ് ഇത്തരമൊരു തീരുമാനമെന്ന് അമ്പിളീ ദേവി ലൈവിൽ പറയുന്നു. മൂന്നര മാസം ഗർഭിണിയാണ് അമ്പിളി ദേവി. സ്റ്റെപ്പ് കയറാനോ, യാത്ര ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു സീരിയലിൽ നിന്നും മാറിനിൽക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണ്. എന്നാലും അവസ്ഥ കൊണ്ട് മാറിനിൽക്കാതെ പറ്റില്ലെന്ന് അമ്പിളിദേവി പറയുന്നു. മഴവിൽ മനോരമയിലെ സ്ത്രീപദം എന്ന സീരിയലിലാണ് അമ്പിളിദേവി അഭിനയിക്കുന്നത്. തനിക്കും പകരം പ്രീതി എന്ന കഥാപാത്രത്തെ അഭിനയിക്കുന്ന താരത്തെയും സ്വീകരിക്കണമെന്നും അമ്പിളിദേവി പറഞ്ഞു. സീരിയലിന്റെ അണിയറപ്രവർത്തകർക്കും നിർമാതാവിനുമെല്ലാം നന്ദി അറിയിച്ചുകൊണ്ടാണ് ലൈവ് അവസാനിപ്പിച്ചത്.

ജനുവരി 25ന് ആയിരുന്നു കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ വെച്ച് അമ്പിളി ദേവിയും ജയന്‍ ആദിത്യനും തമ്മിലുളള വിവാഹം നടന്നത്. ഇരുവരുടെയും രണ്ടാമത്തെ വിവാഹമായിരുന്നു. ഛായാഗ്രാഹകന്‍ ലോവലായിരുന്നു അമ്പിളി ദേവിയുടെ ആദ്യത്തെ ഭര്‍ത്താവ്. 2009ലായിരുന്നു അമ്പിളി ദേവി ലോവലിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഏഴ് വയസുളള മകനുണ്ട് ഇവര്‍ക്ക്. മലയാളത്തിലെ അനശ്വര നടന്‍ ജയന്റെ അനുജന്റെ മകനാണ് ആദിത്യന്‍. ആദിത്യന്റെ രണ്ടാമത്തെ വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ മൂന്ന് വയസുളള ഒരു മകനുണ്ട് ആദിത്യന്. മഹേശ്വരി അമ്മയുടെയും ബാലചന്ദ്രന്‍ പിളളയുടെയും മകളാണ് സിനിമ സീരിയല്‍ താരമായ അമ്പിളി ദേവി.

ജനപ്രിയ സീരിയലുകളുടെയായിരുന്നു ആദിത്യനും അമ്പിളിയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായിരുന്നത്. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത സീരിയലുകളില്‍ ബാലതാരമായിട്ടാണ് അമ്പിളി ദേവിയുടെ തുടക്കം. ദൂരദര്‍ശനിലെ പരമ്പരകളായിരുന്ന താഴ്വാര പക്ഷികള്‍,അക്ഷയ പാത്രം തുടങ്ങിയ സീരിയിലുകളില്‍ നടി ബാലതാരമായി അഭിനയിച്ചിരുന്നു. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര ചാനലുകളിലെ ജനപ്രിയ സീരിയിലുകളിലും നടി അഭിനയിച്ചു. 2005ല്‍ അമൃതാ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത അമ്മ എന്ന സീരിയിലെ അഭിനയത്തിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം അമ്പിളി ദേവിക്ക് ലഭിച്ചിരുന്നു. മഴവില്‍ മനോരമയിലെ സ്ത്രീപദം,ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷം ചെയ്യുന്ന സീത എന്നീ പരമ്പരകളിലാണ് നടിഅഭിനയിച്ചുകൊണ്ടിരുന്നത്. സീരിയലുകള്‍ക്കു പുറമെ ടെലിവിഷന്‍ അവതാരകയായും നടി തിളങ്ങിയിരുന്നു.

ambili devi

Sruthi S :