മലയാളികൾക്ക് ഏറെ സുപരിചിതമായ, പ്രിയങ്കരിയായ നടിയാണ് അമ്പിളി ദേവി. നടിയെ പോലെ തന്നെ നടിയുടെ കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്. രണ്ടുതവണ വിവാഹിതയായെങ്കിലും രണ്ടും പരാജയപെട്ടതിന്റെ പേരിലാണ് നടി പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുള്ളത്. എന്നാലിപ്പോൾ രണ്ട് ആൺമക്കളുടെ കൂടെ സന്തുഷ്ടയായി ജീവിക്കുകയാണ് നടി. യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും മക്കളുടെ വിശേഷങ്ങൾ അമ്പിളി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ തന്നെ മക്കളുടെ സന്തോഷത്തെക്കുറിച്ച് പറഞ്ഞാണ് നടി പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുന്നത്. സ്‌കൂളിൽ നിന്നും മടങ്ങിവന്ന മക്കളോട് പുതിയൊരു വിശേഷം ഉണ്ടല്ലോ അത് എന്താണെന്ന് ചോദിച്ചാണ് നടി സംസാരിച്ച് തുടങ്ങിയത്. ഇളയ മകന്റെ കഴുത്തിൽ ഒരു മെഡൽ കിടക്കുന്നതിനെ പറ്റിയായിരുന്നു ചോദ്യം.
എന്നാൽ അത് ചേട്ടൻ വിജയിച്ചപ്പോൾ ലഭിച്ചതാണെന്നും തനിക്കും ഒന്നും കിട്ടിയില്ലെന്നും പറഞ്ഞ് ഇളയ മകൻ അജു എന്ന് വിളിക്കുന്ന അർജുൻ സങ്കടത്തോടെ പറയുന്നു. അത് സാരമില്ലെന്നും കഴിഞ്ഞ തവണ ഒന്നാം റാങ്ക് കിട്ടിയതല്ലേ, എന്നൊക്കെ പറഞ്ഞ് നടി മകനെ ആശ്വസിപ്പിക്കുകയാണ്.
ഒരു വട്ടം റാങ്ക് കിട്ടിയപ്പോഴേക്കും എപ്പോൾ എക്‌സാം എഴുതിയാലും റാങ്ക് കിട്ടും എന്നായിരുന്നു അജുക്കുട്ടന്റെ ധാരണ. ജീവിതത്തിൽ എപ്പോഴും വിജയം മാത്രം കിട്ടുമ്പോൾ അപ്രതീക്ഷിതമായി ഒരു പരാജയം സംഭവിച്ചാൽ ചിലപ്പോൾ അത് ഉൾക്കൊള്ളാൻ പറ്റിയെന്ന് വരില്ല. നമ്മൾ മക്കൾക്ക് വിജയവും പരാജയവും പറഞ്ഞു കൊടുക്കണം.
പരാജയപ്പെട്ടാലും അത് ഒരു പ്രശ്‌നം അല്ലെന്ന് മക്കൾക്ക് നമ്മൾ മനസിലാക്കി കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം. ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് നമുക്ക് അറിയില്ലല്ലോ. അപ്പോൾ ഒരു പരാജയം സംഭവിച്ചാലും തളർന്നു പോകരുതെന്നും’ അമ്പിളി ദേവി വീഡിയോയിൽ പറയുന്നു.
ആദ്യ വിവാഹബന്ധം അവസാനിപ്പിച്ച് സിംഗിൾ മദറായി ജീവിക്കുമ്പോഴാണ് അമ്പിളി ദേവി രണ്ടാമതും വിവാഹിതയാവുന്നത്. 2019 ലായിരുന്നു നടൻ ആദിത്യൻ ജയനുമായിട്ടുള്ള അമ്പിളിയുടെ രണ്ടാം വിവാഹം. അതേ വർഷം നവംബറിൽ അമ്പിളി ഒരു ആൺകുഞ്ഞിന് ജന്മം കൊടുത്തു. പിന്നാലെ തന്നെ നടിയുടെ ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടായി.
ആദിത്യൻ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതും വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ സൃഷ്ടിച്ചതെല്ലാം വലിയ രീതിയിൽ വിമർശനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. നിലവിൽ രണ്ട് ആൺമക്കളെയും കൊണ്ട് സ്വന്തം വീട്ടിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുകയാണ് അമ്പിളി.
രണ്ടാമതും വിവാഹിതയായതോടെ അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും നടി ശക്തമായ തിരിച്ച് വരവ് നടത്തി. മിനിസ്‌ക്രീനിൽ ബാലതാരമായി ആയിരുന്നു അമ്പിളിയുടെ തുടക്കം. ദൂരദർശനിലെ ഹിറ്റ് പരമ്പരകളായിരുന്ന താഴ്‌വാര പക്ഷികൾ, അക്ഷയപാത്രം തുടങ്ങിയ സീരിയലുകളിൽ ആയിരുന്നു അമ്പിളി ബാലതാരമായി എത്തിയത്.