സെറ്റില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നോര്‍ത്തപ്പോള്‍ ഞാന്‍ വല്ലാതായി!! 15 ആളുകള്‍ മാത്രമേ ആ സമയത്ത് സെറ്റില്‍ ഉണ്ടായിരുന്നുള്ളൂ – അമല പോള്‍

ആടൈ ഫസ്റ്റ്‌ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു. ആടൈയിലെ അമലാ പോളിന്റെ പ്രകടനത്തിനായിട്ടാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സത്യത്തില്‍ തിരക്കഥ വായിച്ചപ്പോള്‍ അമല തന്നെ ഞെട്ടിപ്പോയി. സംവിധായകന്‍ രത്‌നകുമാര്‍ എന്നോട് കഥ പറഞ്ഞപ്പോള്‍ അത് സത്യത്തില്‍ അദ്ദേഹം എഴുതിയതാണെന്ന് പോലും ഞാന്‍ വിശ്വസിച്ചില്ല. ഇത് ഏതെങ്കിലും ഇംഗ്ലീഷ് സിനിമയുടെ റീമേക്ക് ആകുമെന്നാണ് കരുതിയത്.

പൂര്‍ണനഗ്നയായി അഭിനയിക്കുന്ന ഒരു രംഗമുണ്ട്. അതിന് പ്രത്യേകമായി ഒരു കോസ്റ്റിയൂം നല്‍കാമെന്ന് നിര്‍മാതാവ് എന്നോട് പറഞ്ഞു. അതെക്കുറിച്ചൊന്നും വിഷമിക്കേണ്ടെന്ന് ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞു. പക്ഷേ ആ രംഗം ചിത്രീകരിക്കുന്ന ദിവസമെത്തിയപ്പോള്‍ എനിക്ക് വല്ലാത്ത ആശങ്ക തോന്നി. അതോടൊപ്പം കടുത്ത മാനസിക സംഘര്‍ഷവും. സെറ്റില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നോര്‍ത്തപ്പോള്‍ ഞാന്‍ വല്ലാതായി. 15 ആളുകള്‍ മാത്രമേ ആ സമയത്ത് സെറ്റില്‍ ഉണ്ടായിരുന്നുള്ളൂ. അവരെ പൂര്‍ണമായി വിശ്വസിച്ചത് കൊണ്ടു മാത്രമാണ് ആ രംഗത്തില്‍ എനിക്ക് അഭിനയിക്കാന്‍ സാധിച്ചത്. സിനിമ ഇറങ്ങുന്നതിനും മുന്‍പ് തന്നെ മുന്‍ധാരണ വച്ച് വിമര്‍ശിക്കുന്നവരുണ്ട്. അവരെക്കുറിച്ച് എനിക്കൊന്നും പറയാനില്ല’- അമല കൂട്ടിച്ചേര്‍ത്തു.

amalapaul

Sruthi S :