തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായികയാണ് അമല പോൾ. മികച്ച നടിയെന്നത് പോലെ തന്നെ ബോൾഡായ വ്യക്തിത്വം കൊണ്ടും അമല ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ സിനിമകളിലൂടെ അമല പോൾ എന്നും ആരാധകരുടെ കൈയ്യടി സ്വന്തമാക്കാറുണ്ട്.മലയാളത്തിൽ ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് അമല പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.താരം പോസ്റ്റ് ചില ഫോട്ടോകൾക്ക് സൈബർ ആക്രമണങ്ങളും ഏൽക്കാറുണ്ട്. എന്നാൽ അതൊന്നും അമല ചെവി കൊള്ളാറില്ല.
ഇപ്പോഴിതാ സിനിമയുടെ തുടക്കകാലത്ത് തനിക്ക് സംഭവിച്ച തെറ്റുകളെ പറ്റി നടി പറയുന്ന ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. തമിഴ് സിനിമയിലൂടെയാണ് അമല ശ്രദ്ധിക്കപ്പെടുന്നത്. ആദ്യ ചിത്രം വീരശേഖരൻ എന്നത് ആണെങ്കിലും തമിഴിലെ രണ്ടാമത്തെ ചിത്രം മോശമായി പോയി. ആ പ്രായത്തിൽ എടുത്ത വലിയൊരു തെറ്റ് മാത്രമായിരുന്നു ആ സിനിമ എന്നും അതിലെ ചില രംഗങ്ങൾ തന്റെ ജീവിതത്തെ മോശമായി ബാധിച്ചുവെന്നുമാണ് നടി പറയുന്നത്.
വീരശേഖരൻ എന്ന സിനിമയ്ക്ക് ശേഷം അമല പോൾ അഭിനയിച്ച തമിഴ് ചിത്രമാണ് സിന്ധു സമവലി. ചിത്രത്തിൽ അമലയുടെ കഥാപാത്രം വളരെ ചെറിയ പ്രായത്തിൽ വിവാഹം കഴിച്ച്് ഭർത്താവിന്റെ വീട്ടിലേക്ക് വരും. ആ വീട്ടിൽ അമ്മായിപ്പൻ മാത്രമേ ഉണ്ടാവുകയുള്ളു. ഭർത്താവ് ജോലിയ്ക്ക് പോകുന്ന സാഹചര്യത്തിൽ അമ്മായിയപ്പനും മരുമകളും തമ്മിൽ പ്രണയത്തിലാവുന്നതും ഇരുവരും തമ്മിൽ വഴിവിട്ട ജീവിതത്തിലേക്ക് കടക്കുന്നതുമാണ് കാണിച്ചിരിക്കുന്നത്.
ബെഡ്‌റൂം സീനുകളും മറ്റുമൊക്കെ അമലയ്ക്ക് അഭിനയിക്കേണ്ടി വന്നിരുന്നു. എന്നാൽ ഈ ചിത്രം നടിയെ വലിയ വിവാദത്തിൽ എത്തിച്ചു. അമലയ്‌ക്കൊപ്പം ഹരീഷ് കല്യാണാണ് ചിത്രത്തിലെ നായകനായി അഭിനയിച്ചത്. ചിത്രം പുറത്തിറങ്ങിയപ്പോൾ അമലയുടെ കഥാപാത്രത്തെ തെറ്റായി ചിത്രീകരിച്ചും വാർത്തകൾ പ്രചരിച്ചു. ഈ സാഹചര്യത്തിലാണ് ആ സിനിമ കാരണം താൻ ഒരുപാട് ബുദ്ധിമുട്ടിയെന്നും കുടുംബത്തിന്റെ ഹൃദയം തകർക്കുന്ന അനുഭവം ഉണ്ടായത് വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ലെന്നും അമല പോൾ പറഞ്ഞത്.
‘ആ സിനിമയിൽ അഭിനയിച്ച എന്നെക്കാൾ വിഷമിച്ചത് എന്റെ അച്ഛനായിരുന്നു. പതിനേഴാമത്തെ വയസ്സിൽ തനിക്കുണ്ടായ ദുരന്തം എന്ന് വേണമെങ്കിൽ പറയാം. സിനിമയ്ക്കെതിരായ വിമർശനം എനിക്ക് ഭീഷണിയായി. പലതരത്തിലാണ് താൻ ആക്രമണം നേരിട്ടത്. കേരളത്തിൽ നിന്ന് ചെന്നൈയിലേക്ക് വരാൻ പോലും എനിക്ക് അന്ന് ഭയമായിരുന്നു എന്നാണ് അമല പറയുന്നത്. അന്നെനിക്ക് 17 വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. ആ ചെറുപ്രായത്തിൽ എന്ത് തീരുമാനം എടുക്കണമെന്ന് പോലും അറിവില്ലാതെ പോയി.
സംവിധായകൻ എന്തൊക്കെ പറയുന്നോ അതൊക്കെ ഞാൻ ചെയ്തു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ചെയ്തത് മാത്രമേ ആ സിനിമയിൽ ഉണ്ടായിരുന്നുള്ളു. പക്ഷേ അതിത്രയും വൃത്തിക്കേടായി മാറുമെന്ന് പോലും കരുതിയില്ല. സിനിമയിലൂടെ ലഭിച്ച നെഗറ്റീവ് തന്റെ കരിയറിനെയും ജീവിതത്തെയുമൊക്കെ വല്ലാതെ ബാധിച്ചു. ഇതിന് ശേഷം അഭിനയിച്ച മൈന എന്ന സിനിമയുടെ പ്രൊമോഷന് പോലും എനിക്ക് പങ്കെടുക്കാൻ പറ്റാത്തതിന് കാരണം ഈ വിവാദങ്ങളാണ്.
പ്രൊമോഷനോ മറ്റോ ഞാൻ വന്നാൽ അവിടെ വിവാദമാകുമോ എന്ന് പേടിച്ച് സിനിമയുടെ അണിയറ പ്രവർത്തകർ എന്നെ അവിടേക്ക് ക്ഷണിക്കുക പോലും ചെയ്തില്ല. അതിന്റെ വേദനയിലും വിഷമത്തിലുമിരിക്കുമ്പോൾ രജനികാന്തും കമൽഹാസനെയും പോലുള്ള വലിയ നടന്മാർ എന്നെ വിളിച്ച് ആശ്വസിപ്പിച്ചുവെന്നും അമല വ്യക്തമാക്കുന്നു.
2023 നവംബറിലായിരുന്നു അമല വീണ്ടും വിവാഹിതയായത്. ഇവർക്കൊരു കുഞ്ഞും ഉണ്ട് ഇപ്പോൾ. ഇളയ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഗുജറാത്ത് സ്വദേശിയാണ് ജഗത്. അമല പോൾ കേരളത്തിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് വളർന്ന പെൺകുട്ടിയാണ്. 2014 ൽ സംവിധായകൻ എ.എൽ. വിജയുമായാണ് അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.
എന്നാൽ അധികം വൈകാതെ ഇവർക്കിടയിൽ പ്രശ്‌നങ്ങൾ ആരംഭിച്ചു, മൂന്ന് വർഷങ്ങൾക്ക് ശേഷം 2017ൽ ഇവർ വിവാഹമോചിതരാവുകയും ചെയ്തു. തമിഴകത്തെയാകെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു ഇത്. വിവാഹശേഷം കരിയറുമായി മുന്നോട്ട് പോകുന്നതിനെ സംവിധായകനും കുടുംബവും പിന്തുണയ്ക്കാതിരുന്നതാണ് വിവാഹമോചനത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്. വിജയോട് ആദ്യം പ്രണയാഭ്യർത്ഥന നടത്തിയത് അമല പോൾ ആയിരുന്നു. നടി തന്നെയാണ് വിവാഹിതിയായ സമയത്ത് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം തുറന്നു പറഞ്ഞത്.
കല്യാണത്തെ പറ്റി പെട്ടെന്നെടുത്ത തീരുമാനം ആയിരുന്നു. ഇൻഡസ്ട്രിയിൽ ഒരുപാട് വർഷം ഉണ്ടാവില്ല എന്ന് അറിയാമായിരുന്നെങ്കിലും. കല്യാണം കഴിച്ചില്ലായിരുന്നെങ്കിലും മൂന്ന് വർഷത്തിന് മുകളിൽ ഇൻഡസ്ട്രിയിൽ ഞാൻ നിൽക്കുമെന്നെനിക്ക് തോന്നുന്നില്ല. എനിക്കെപ്പോഴും മാറ്റങ്ങൾ വേണം, ഞാനെപ്പോഴും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടാനാഗ്രഹിക്കുന്നു, എന്നുമാണ് അമല പോൾ പറഞ്ഞത്.
2011ൽ അമല പോൾ പ്രധാന കഥാപാത്രമായെത്തിയ ദൈവ തിരുമകൾ എന്ന ചിത്രം സംവിധാനം ചെയ്തത് എ എൽ വിജയ്യായിരുന്നു. 2013ൽ ഇളയദളപതി വിജയിയെ നായകനാക്കി എ എൽ വിജയ് സംവിധാനം ചെയ്ത ‘തലൈവ’ എന്ന ചിത്രത്തിലും അമലയായിരുന്നു നായിക. വിവാഹ മോചനത്തിന് ശേഷം അടിമുടി മാറ്റങ്ങളുമായാണ് അമല പോൾ ആരാധകർക്ക് മുന്നിലേക്ക് എത്തിയത്.
വീണ്ടും പഴയ പോലെ സിനിമകളിൽ സജീവമാവുകയും ചെയ്തു. അതിനിടെ എ.എൽ വിജയ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. 2019 ലാണ് ഡോ. ആർ ഐശ്വര്യയെ എ.എൽ വിജയ് വിവാഹം ചെയ്യുന്നത്. അധികം വൈകാതെ ഇരുവർക്കും ഒരു പെൺകുഞ്ഞും പിറന്നു. സൗഹൃദപരമായൊരു വേർപിരിയൽ ആയിരുന്നു അമലയുടെയും വിജയുടേതും.
2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയാണ് മലയാളത്തിലേയ്ക്ക് അമല എത്തിയത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല. പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുളള വിവാഹം. കൊച്ചിയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ജനുവരി 4 നാണ് താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത അമല പങ്കുവെച്ചത്. മകൻ വന്നതിന് ശേഷമുള്ള ആദ്യത്തെ ദീപാവലി ആഘോക്കാൻ അമല പോളും ഭർത്താവിനും കുഞ്ഞിനുമൊപ്പം ബാലിയിലേയ്ക്ക് പോയിരുന്നു. ഇതോടെ ആരാധകർ ചില സംശയങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ജഗതിന്റെ പങ്കാളിയായശേഷം അമല ഹിന്ദു മതം സ്വീകരിച്ചോ എന്നാണ് പലർക്കും അറിയേണ്ടിയിരുന്നത്.
അമലയും ആനിയെയും നയൻതാരയെയും പോലെ ആയോ, മതം മാറിയപ്പോൾ പേര് മാറ്റിയോ എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതിന് കാരണം ദൈവങ്ങളുടെ ദ്വീപായ ബാലിയിൽ കുടുംബ സമേതം താരം ദീപാവലി ആഘോഷിച്ചുവെന്നതാണ്. സഞ്ചാരികളുടെ സ്വർഗമായ ബാലി സ്പിരിച്വാലിറ്റിയും ക്ഷേത്രങ്ങളും ഇഷ്ടപ്പെടുന്നവരുടെ പ്രധാന കേന്ദ്രമാണ്.
എൻ്റെ ജന്മദിനമായ ഒക്ടോബർ 26 ദീപാവലി, ഞങ്ങളുടെ വിവാഹ നിശ്ചയ വാർഷികം നവംബർ 4 എന്നിവയെല്ലാം അടുത്തടുത്താണ്. അതിനാൽ എല്ലാം ഒറ്റയടിക്ക് ആഘോഷിക്കാൻ ബാലി അനുയോജ്യമായ സ്ഥലമായി തോന്നി എന്നാണ് കഴിഞ്ഞ ദിവസം ബാലി യാത്രയ്ക്ക് പിന്നിലെ കാരണം വിവരിച്ച് അമല പറഞ്ഞത്.
പർവതങ്ങളും ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും ബാലി ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്. തനിമയാർന്ന പുരാതന ക്ഷേത്രങ്ങളെല്ലാം ഇവിടെ മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഉത്സവങ്ങളുടെ നാട് കൂടിയാണ് ബാലി. അതിമനോഹരമായ ബീച്ചുകളും വിനോദസഞ്ചാര സംസ്‌കാരവും ഭക്ഷണവുമെല്ലാമാണ് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റ് ഘടകങ്ങൾ.
നാളുകൾക്ക് മുമ്പ് പഴനി ക്ഷേത്രം സന്ദർശിച്ച നടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പമായിരുന്നു കുറച്ച് നാളുകൾക്ക് മുമ്പ് താരം ക്ഷേത്ര ദർശനം നടത്തിയത്. അന്നും ചിലർ അമല മതം മാറിയോ എന്ന് ചോദിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ അന്നും താരം ഇതേ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല.
അടുത്തിടെ, തന്റെ ഭർത്താവ് ജഗത് ദേശായിയെക്കുറിച്ചും അമല പോൾ സംസാരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ റീലുകൾ ഇടാൻ ജഗത്തിന് ഇഷ്‌ടമാണ്. ഞങ്ങൾ തമ്മിൽ അടിയുണ്ടാകുന്നതിന് കാരണം തന്നെ ഇത് ആണ്. ആൾ ഒരു ഇൻസ്റ്റഗ്രാമർ പോലെയാണ്. വൈബ് ആണ്. ഞാൻ സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ല. സിനിമയുടെ സമയത്തും യാത്ര ചെയ്യുമ്പോഴുമാണ് ഞാൻ പോസ്റ്റുകളിടുന്നത് ആൾക്ക് അതാണ് ഇഷ്ടമെന്നും അമല പോൾ വ്യക്തമാക്കി.