ചെമ്ബരത്തിയിലെ കല്യാണിയായി എത്തിയ അമല ഗിരീശന്‍ വിവാഹിതയായി. ഫ്രീലാന്‍സ് ക്യാമറമാന്‍ ആയ പ്രഭു ആണ് വരന്‍ . ലോക് ഡൗണ്‍ ആയതുകൊണ്ടുതന്നെ അധികം ആരെയും പങ്കെടുപ്പിക്കാതെയാണ് വിവാഹം നടന്നതെന്ന് അമല സമയം മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
‘ തമിഴ്‌നാട് സ്വദേശിയാണ് എങ്കിലും പ്രഭുവിന് നന്നായി മലയാളം അറിയാം. പ്രഭുവിന്റെ അമ്മയും മലയാളിയാണ്. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത്’ അമല പറഞ്ഞു. കോഴിക്കോടു സ്വദേശിയായ അമല ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം