ആന്ധ്രാപ്രദേശ് തെലങ്കാന പ്രളയം; ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ സംഭാവന നൽകി അല്ലു അർജുൻ

പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് അല്ലു അർജുൻ. ഇപ്പോഴിതാ കനത്ത മഴയിൽ വീടും വസ്തുക്കളും നഷ്ടപ്പെട്ട തെലുങ്ക് സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നടൻ. ഇതിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ നടൻ സംഭാവന നൽകി.

ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ദുരിതപെയ്ത്തായ പെരുമഴയിൽ നിങ്ങൾക്കുണ്ടായ നഷ്ടങ്ങളിലും കഷ്ടപ്പാടുകളിലും ഞാൻ ഏറെ ദുഃഖിതനാണ്. ഇതൊരു വെല്ലുവിളി നിറഞ്ഞ് സമയമാണ്. ഈ വേളയിൽ നിങ്ങൾക്ക് എന്റെ പിന്തുണ അറിയിക്കുകയാണ്.

ഇതിനായി രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുകയാണ്. എല്ലാവരുടെയും സുരക്ഷക്കായ് പ്രാർത്ഥിക്കുന്നുവെന്നുമാണ് അല്ലു അർജുൻ കുറിച്ചത്. വയനാട് ദുരിതബാധതിതർക്കും സഹായമായി അല്ലു എത്തിയിരുന്നു.

അതേസമയം, പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ2. ‌‌ചിത്രത്തിന്റേതായി പുറത്തെത്താറുള്ള അപ്ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം ഡിസംബർ 6 ന് തിയേറ്ററുകളിലേയ്ക്ക് എത്തും.

കുറച്ച് നാളുകൾക്ക് മുമ്പ് അല്ലു അർജുനും പുഷ്പയുടെ സംവിധായകനായ സുകുമാറുമായി പ്രശ്നങ്ങളാണെന്നും ചിത്രം പകുതി വഴിയ്ക്ക് മുടങ്ങിക്കിടക്കുകയാണെന്നുമായിരുന്നു പ്രചരിച്ചിരുന്നത്. പിന്നാലെ ഇതെല്ലാം വ്യാജവാർത്തകളാണെന്ന് പറഞ്ഞ് അണിയറപ്രവർത്തകർ രം​ഗത്തെത്തിയിരുന്നു.

ചിത്രത്തിന് രണ്ട് വ്യത്യസ്ത ക്ലൈമാക്സുകൾ ഉള്ളതായും വിവരങ്ങളുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ബൻവാർ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക.

നേരത്തെ ചിത്രത്തിൻറെ നിർമ്മാതാക്കൾ ആഗസ്റ്റ് 15 ന് ചിത്രം റിലീസാകും എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് മാറ്റി ഡിസംബറിലായിരിക്കും റിലീസ് ചെയ്യുകയെന്നാണ് അറിച്ചിരിക്കുന്നത്. ഡിസംബർ 6 ന് ആയിരിക്കും പുഷ്പ 2വിൻറെ റിലീസ്. ചിത്രത്തിന്റെ ആദ്യ ഭാ​ഗം 2021 ഡിസംബർ 17 ന് ആയിരുന്നു റിലീസ് ചെയ്തത്.

Vijayasree Vijayasree :