മകളെ കളങ്കമില്ലാതെ സ്നേഹിക്കുന്ന അച്ഛൻ;ചിത്രം കണ്ട് തെറ്റിദ്ധരിച്ച് ആരാധകർ!

ബോളിവുഡിന്‍റെ ക്യൂട്ട് ഗേളായ ആലിയ കപൂറിന്‍റെ സിനിമാ വിശേഷങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതവും പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും സിനിമാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. ഇപ്പോളിതാ ആലിയ പങ്കുവെച്ചു ചില ചിത്രങ്ങൾ ആകെ ആരാധകരെ കൺഫ്യൂഷനിൽ ആക്കിയിരിക്കുകയാണ്. ആലിയ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പ്രായമായ വ്യക്തിയുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു.ചിത്രത്തിൽ കെട്ടിപ്പിടിച്ചുനിൽക്കുന്നതും ചുംബിക്കുന്നതും ഒക്കെ കാണാം.ഇത് കണ്ട് ആരാധകരുടെ സംശയം അത് ബോയ് ഫ്രണ്ട് ആണോ എന്നുള്ളതാണ്. പലരും കൂടെ നിൽക്കുന്നതാരാണെന്ന് തിരക്കുന്നുണ്ട്.

ചിലർ കളിയാക്കിയും രംഗത്തെത്തി. എന്നാൽ പിന്നീടാണ് എല്ലാവർക്കും സംഭവം മനസിലായത്. ചിത്രത്തിൽ ഉണ്ടായിരുന്നത് ആലിയയുടെ അച്ഛനായിരുന്നു. ഇതിനുമുൻപും ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതൊക്കെ കണ്ട് തെറ്റിദ്ധരിച്ചതാണ് ആരാധകർ. എന്നാൽ ചിത്രത്തിലുള്ളത് ആലിയയുടെ അച്ഛനാണെന്ന് മനസിലായപ്പോൾ പലരും ക്ഷമ ചോദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചിത്രം ആരെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.

1999ല്‍ പ്രദര്‍ശനത്തിനെത്തിയ സംഘര്‍ഷ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ ബാലതാരമായാണ് അഭിനയിച്ചത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലാണ് അദ്യമായി നായികയാവുന്നത്.

aliya bhatt instagram photo

Vyshnavi Raj Raj :