ഡ്രൈവർക്കും സഹായിക്കും തന്റെ പിറന്നാളിന് ആലിയ നൽകിയത് 50 ലക്ഷം രൂപ !

താര സുന്ദരിമാർ അത്യാഡംബരത്തിനു മുൻഗണന നൽകുന്നവരാണ്. എന്നാൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത ആകുകയാണ് ആലിയ ഭട്ട് . കഴിഞ്ഞ ദിവസം തന്റെ ഇരുപത്തിയാറാം പിറന്നാൾ ആഘോഷിച്ച ആലിയ ഭട്ട് നല്ലൊരു പ്രവർത്തിയിലൂടെ ശ്രദ്ധിക്കപെടുകയാണ് .

ആലിയയുടെ വസതിയിലായിരുന്നു അന്ന് ആഘോഷ പരിപാടികള്‍ നടന്നത്. ആലിയയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആഘോഷത്തിൽ പങ്കെടുക്കാനെത്തി.

കറുപ്പുനിറത്തിലുള്ള മനോഹരമായ വസ്ത്രമാണ് ആലിയ അണിഞ്ഞിരുന്നത്. രൺബീറിന്റെയും കരൺ ജോഹറിന്റെയും ബാല്യകാലസുഹൃത്തിന്റെയും മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ ഒന്നിലേറെ കേക്കുകൾ മുറിച്ചാണ് ആലിയ പിറന്നാൾ കൊണ്ടാടിയത്. പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ ആലിയ തന്റെ വിശ്വസ്തരായ ജോലിക്കാര്‍ക്ക് സഹായവും നല്‍കി.

പിറന്നാള്‍ സന്തോഷത്തില്‍ 50 ലക്ഷം രൂപയാണ് ഡ്രൈവര്‍ക്കും സഹായിക്കും ആലിയ നല്‍കിയത്. ഇരുവര്‍ക്കും വീട് വയ്ക്കാനായി 50 ലക്ഷം രൂപയുടെ ചെക്കാണ് ആലിയ ഭട്ട് സമ്മാനിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രൈവറായ സുനിലും സഹായിയായ അന്‍മോലും വീടുകള്‍ ബുക്ക് ചെയ്യുകയും ചെയ്തു. ബോളിവുഡില്‍ ആലിയ വന്നത് മുതല്‍ ഇരുവരും നടിയുടെ കൂടെയുണ്ട്. വിശ്വസ്തരായ ജീവനക്കാര്‍ക്ക് ജന്മദിനത്തിന്റെ സന്തോഷം കാരണമാണ് ആലിയ സഹായം നല്‍കിയത്.

Aliya bhatt gifts driver and helper rs 50 lakshs

Sruthi S :