ഗർഭിണിയായിരുന്നപ്പോൾ തനിക്ക് സിഗരറ്റ് വലിക്കേണ്ടി വന്നു ; വെളിപ്പെടുത്തലുമായി നടി ആലിയ ഭട്ടിന്റെ ‘അമ്മ

ഗർഭിണിയായിരുന്നപ്പോൾ തനിക്ക് സിഗരറ്റ് വലിക്കേണ്ടി വന്നതായി വെളിപ്പെടുത്തി ബോളിവുഡ് നടി ആലിയ ഭട്ടിന്റെ ‘അമ്മ സോണിയ റസ്ദാൻ. താൻ ആലിയയെ ഗര്‍ഭിണിയായിരുന്നപ്പോള്‍ സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു . എന്നാൽ താൻ ഗർഭിണി ആയിരുന്നുവെന്ന് അറിയില്ലായിരുന്നു – സോണി പറഞ്ഞു . ട്വിറ്ററിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് സോണി ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

1993 ല്‍ പുറത്തിറങ്ങിയ ഗുമ്ര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ അനുഭവങ്ങളായിരുന്നു സോണി തുറന്ന് പറഞ്ഞത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ഏറ്റവുമധികം പ്രശംസകള്‍ ലഭിച്ചതുമായ കഥാപാത്രം. അത് ശ്രീദേവിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവതിയാണ് ഞാന്‍. ആ വേഷം അവതരിപ്പിക്കുമ്പോള്‍ എന്റെ വയറ്റില്‍ ആലിയ ഉണ്ടായിരുന്നു.എന്നാൽ , ഞാന്‍ ഗര്‍ഭിണിയാണെന്ന കാര്യം അന്നേരം അറിയില്ലായിരുന്നു. ആ രംഗത്തില്‍ അഭിനയിക്കാന്‍ വേണ്ടി ഒത്തിരി സിഗരറ്റുകള്‍ വലിക്കേണ്ടി വന്നിരുന്നതായും സോണി റസ്ദാന്‍ പറയുന്നു. ചിത്രത്തിൽ ശ്രീദേവിയും സോണിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയിലിലെ തടവുകാരികളായിട്ടാണ് ഇരുവരും അഭിനയിച്ചത്.

ഇന്ന് ബോളിവുഡ് സിനിമയിലെ യുവ സുന്ദരിമാരില്‍ മികച്ച അവസരങ്ങളോടെ തിളങ്ങി നില്‍ക്കുന്ന താരമാണ് ആലിയ ഭട്ട്. പ്രശ്‌സത ഹിന്ദി സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും നടി സോണിയ റസ്ദാന്റെയും മകളാണ് ആലിയ.

aliabhatt-mother soni-reveals-

Noora T Noora T :