ഏറ്റുമുട്ടാനൊരുങ്ങി ആലിയയും രൺബീറും! ‘ഹാർട്ട് ഓഫ് സ്റ്റോണും’ ‘അനിമലും’ എത്തുന്നത് ഒരേ ദിവസം; കട്ട വെയിറ്റിങ്ങിൽ സിനിമ പ്രേമികൾ

ഏറ്റുമുട്ടാനൊരുങ്ങി ആലിയയും രൺബീറും! ‘ഹാർട്ട് ഓഫ് സ്റ്റോണും’ ‘അനിമലും’ എത്തുന്നത് ഒരേ ദിവസം; കട്ട വെയിറ്റിങ്ങിൽ സിനിമ പ്രേമികൾ

ആലിയയും രൺബീറും ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് . ഇരുവരും വിവാഹം കഴിച്ചത് കഴിഞ്ഞ വർഷമായിരുന്നു മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര എന്ന ചിത്രമാണ് ആലിയയുടേയും രൺബീറിന്റേയുമായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബോക്സോഫീസിൽ മികച്ച കളക്ഷനും ചിത്രം നേടിയിരുന്നു. എന്നാലിപ്പോൾ ഇരുവരുടേയും പുതിയ ചിത്രങ്ങൾ തമ്മിൽ തീയേറ്ററുകളിൽ ഏറ്റുമുട്ടാനൊരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

ആലിയയുടെ ഹാർട്ട് ഓഫ് സ്റ്റോണും രൺബീറിന്റെ അനിമലും ആണ് ഒരേ ദിവസം റിലീസിനൊരുങ്ങുന്നത്. ആലിയയുടേയും രൺബീറിന്റെയും കരിയറിലെ ഒരു നിർണായക മാസമാകും ഓഗസ്റ്റ്. രൺബീർ കപൂറും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന അനിമലും ഓഗസ്റ്റ് 11 നാണെത്തുന്നത്.

ഹാർട്ട് ഓഫ് സ്റ്റോൺ എന്ന സിനിമയിലൂടെ ഹോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ് ആലിയ . കഴിഞ്ഞ ദിവസമാണ് ആലിയ തന്റെ ട്വിറ്ററിലൂടെ ഒരു വീഡിയോ പങ്കുവച്ചത്. ​ഗർഭിണിയായിരുന്ന സമയത്തായിരുന്നു ഹാർട്ട് ഓഫ് സ്റ്റോണിൽ ആലിയ അഭിനയിച്ചത്. എന്തായായലും സൂപ്പർ താരങ്ങളുടെ ബി​ഗ് ക്ലാഷിനായുള്ള കാത്തിരിപ്പിലാണിപ്പോൾ ആരാധകരും. രൺബീറിന്റെ അനിമൽ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായിരിക്കും പ്രദര്ശനത്തിനെത്തുക .

എന്തായാലും രണ്ട് ചിത്രങ്ങളും ഏറെ പ്രതീക്ഷയാണ് സിനിമപ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ടോം ഹാപ്പറാണ് ഹാർട്ട് ഓഫ് സ്റ്റോൺ സംവിധാനം ചെയ്യുന്നത്. അലിസൺ ഷ്രോഡർ, ഗ്രെഗ് റുക്ക എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗൽ ഗദോത്, ജമി ഡോർനാൻ, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

ഗാങ്സ്റ്റർ ഡ്രാമയായാണ് അനിമൽ ഒരുങ്ങുന്നത്. അച്ഛനും മകനും തമ്മിലുള്ള വൈകാരിക മുഹൂർത്തങ്ങളെ കുറിച്ച് ചിത്രം പറയുന്നുണ്ട്. ഭൂഷൻ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്

Kavya Sree :