സോനയ്ക്കും സഹീറിനും അഭിനന്ദനങ്ങള്‍, ഞങ്ങളുടെ ക്ലബിലേയ്ക്ക് സ്വാഗതം; ആശംസകളുമായി ആലിയ ഭട്ട്

കഴിഞ്ഞ ദിവസമായിരുന്നു നടി സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇക്ബാലും വിവാഹിതരായത്. സൊനാക്ഷിയുടെ ബാന്ദ്രയിലുള്ള വീട്ടില്‍ വച്ച് വളരെ ലളിതമായി ആയിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് നടിയുടെ വിവാഹത്തിനെത്തിയത്. പിന്നാലെ വൈകുന്നേരം സിനിമ താരങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമായി വിവാഹസത്ക്കാരവും സംഘടിപ്പിച്ചിരുന്നു.

സല്‍മാന്‍ ഖാന്‍, കജോള്‍, അനില്‍ കപൂര്‍, വിദ്യ ബാലന്‍ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളാണ് വിവാഹ വിരുന്നിനെത്തിയത്. ഈ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ നടി ആലിയ ഭട്ട് നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

സോനയ്ക്കും സഹീറിനും അഭിനന്ദനങ്ങള്‍. നിങ്ങള്‍ രണ്ടു പേരും ഒരുപാട് സ്‌നേഹത്തിലും സന്തോഷത്തിലുമാണ്. ഞങ്ങളുടെ ക്ലബിലേയ്ക്ക് സ്വാഗതം’ എന്നാണ് സൊനാക്ഷിയുടെ വിവാഹ ചിത്രം പങ്കുവച്ച് ആലിയ കുറിച്ചിരിക്കുന്നത്.

വിവാഹശേഷം സോനാക്ഷി പങ്കുവെച്ച കുറിപ്പം വൈറലായിരുന്നു. ഏഴ് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് (23.06.2017) ഞങ്ങള്‍ ഞങ്ങളുടെ കണ്ണുകളിലെ പ്രണയം കണ്ടത്. പ്രണയത്തെ മുറുകെ പിടിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. ആ പ്രണയം സകല വെല്ലുവിളികളെയും താണ്ടി വിജയിക്കാന്‍ ഞങ്ങള്‍ക്ക് കരുത്തേകി. ഞങ്ങളുടെ ഇരുകുടുംബങ്ങളുടെ അനുഗ്രഹത്തോടെ തന്നെ ഈ മനോഹര നിമിഷത്തിലേയ്ക്ക് എത്തിച്ചു.

ഞങ്ങള്‍ ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവുമാണ്. ഇപ്പോള്‍ മുതല്‍ എന്നെന്നേയ്ക്കും. പരസ്പരം സ്‌നേഹിക്കാനും പ്രത്യാശിക്കാനും എല്ലാ കാര്യങ്ങളും മനോഹരമാക്കാനും ഞങ്ങളൊരുമിച്ചുണ്ടാകും. എന്നായിരുന്നു സൊനാക്ഷി പറഞ്ഞത്.

Vijayasree Vijayasree :