ഒന്നേകാല്‍ ലക്ഷത്തിന്റെ ഡെനിം ഔട്ട്ഫിറ്റ് ധരിച്ച് ആലിയ ഭട്ട്; വൈറലായി ചിത്രങ്ങള്‍

ഡെനിം ഔട്ട്ഫിറ്റുകളുടെ ആരാധകരാണ് ബോളിവുഡ് സെലിബ്രിറ്റികള്‍. പ്രൊമോഷന്‍ പരിപാടികള്‍ക്കും അഭിമുഖങ്ങള്‍ക്കും താരങ്ങള്‍ ഡെനിം ഔട്ട്ഫിറ്റുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഡെനിം ഔട്ട്ഫിറ്റിന്റെ ഫ്രീക്വന്റ് ഫോളോവറാണ് ആലിയ. ഒന്നേകാല്‍ ലക്ഷത്തിന്റെ പുതിയ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

അലൈയ ബ്രാന്‍ഡിന്റെ കളക്ഷനില്‍ നിന്നുള്ള ഡെനിം വസ്ത്രമാണ് ആലിയ തിരഞ്ഞെടുത്തത്. ബോഡികോണ്‍ ഡ്രസാണ് അലിയ അണിഞ്ഞിരിക്കുന്നത്. വേനല്‍ക്കാലത്തും നൈറ്റ് ഔട്ടിനും ധരിക്കാന്‍ കഴിയുന്ന രീതിയിലുള്ള വസ്ത്രമാണിത്. പുറകിലെ ക്രിസ്‌ക്രോസ് സ്ട്രാപ്‌സ് ഔട്ട്ഫിറ്റിനെ ഫാഷനബിള്‍ ആക്കുന്നതായിരുന്നു. സ്‌കൂപ് നെക്ലൈന്‍ ക്ലാസിക് ലുക്ക് നല്‍കി. മിഡി ലെങ്ത് മറ്റൊരു ആകര്‍ഷണമായിരുന്നു.

1,29,571 രൂപയാണ് ഈ വസ്ത്രത്തിന്റെ വില. കാഷ്വല്‍ ഔട്ടിങ്ങിനും മറ്റു പരിപാടികള്‍ക്കും ധരിക്കാന്‍ അനുയോജ്യമാണ് ആലിയയുടെ ഡെനിം ഔട്ട്ഫിറ്റ്. സിംപിള്‍ ലുക്കിലാണ് അലിയ ആ വസ്ത്രമണിഞ്ഞത്. സില്‍വര്‍ കമ്മലുകളും ഒരു ഡയ്‌നറി റിങ്ങും മാത്രമാണ് അക്‌സസറീസായി ആലിയ തെരഞ്ഞെടുത്തത്.

അതേസമയം ഈയിടെ ആലിയ ഭട്ടിന്റെ ഗര്‍ഭകാല ലുക്കുകളെ കുറിച്ച് ഫാഷന്‍ ലോകം ചര്‍ച്ചചെയ്ത വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഗര്‍ഭകാല സമയത്ത് ധാരാളം പരീക്ഷണങ്ങളും താരം നടത്തിയിരുന്നു. ഗര്‍ഭകാലത്ത് ബോഡികോണ്‍ പോലുള്ള അല്ലെങ്കില്‍ തുടയോളം സ്ലിറ്റുകളുള്ള വസ്ത്രങ്ങള്‍ ചേരില്ലെന്ന ധാരണകളെ ആലിയ തിരുത്തിക്കുറിച്ചിരുന്നു.

‘ബ്രഹ്മാസ്ത്ര’ സിനിമയുടെ പ്രൊമോഷന് ധരിച്ച ബോഡികോണ്‍ ഡ്രെസും, ടൈം ഇംപാക്ട് അവാര്‍ഡില്‍ പങ്കെടുക്കാന്‍ ധരിച്ച മെറ്റാലിക് ബ്രൗണ്‍സ്‌ഗോള്‍ഡ് ഗൗണും, റാണി പിങ്ക് ഘരാര സ്യൂട്ടുമെല്ലാം ആലിയയെ വ്യത്യസ്തയാക്കി.

Vijayasree Vijayasree :