പഴയ ദിലീപിനെ തിരിച്ച് കിട്ടണമെങ്കിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന് തെളിയണം, പുള്ളി മെന്റലി ഡിസ്റ്റേർബഡ് ആണ്; സിനിമോട്ടോഗ്രാഫർ അളകപ്പൻ

മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്.

മീശമാധവൻ, സിഐഡി മൂസ, കല്യാണ രാമൻ ഉൾപ്പെടെയുള്ള സിനിമകൾ ദിലീപിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് സിനിമകളായി ഇന്നും നിലനിൽക്കുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. എന്നിരുന്നാലും നടന്റെ വിശേഷങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ദിലീപിന്റെ 150-ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ മെയ് 9 ന് തിയേറ്ററുകളിൽ എത്തിയിരുന്നു. മികച്ച പ്രേക്ഷകപ്രീതിയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.

കോമഡി ചെയ്യുന്നതിലെ ദിലീപിന്റെ പഴയ ഫ്ലക്സിബിലിറ്റി പോയെന്ന അഭിപ്രായം ശക്തമാണ്. മീശമാധവൻ, കല്യാണരാമൻ, തെങ്കാശിപട്ടണം തുടങ്ങിയ സിനിമകളിൽ കണ്ട ദിലീപല്ല ഇന്ന്. കോമഡി ചെയ്യുന്നതിൽ പാകപ്പിഴകൾ വരുന്നെന്നാണ് അഭിപ്രായം. പ്രായത്തിന്റേതായ പ്രശ്നങ്ങളുണ്ടെന്നും പ്രായത്തിനൊത്ത ചിത്രങ്ങൾ തിരഞ്ഞെടുക്കണമെന്നും ദിലീപ് ട്രാക്ക് മാറ്റേണ്ട സമയം ആയെന്നും പഴയ പോലെ കോമഡി ഒന്നും വർക്കാവില്ലെന്നും വരെ പലരും നടനെ വിമർശിച്ചിരുന്നു.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ, സിനിമോട്ടോഗ്രാഫർ അളകപ്പൻ ദിലീപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. പഴയ ദിലീപിനെ തിരിച്ച് കിട്ടണമെങ്കിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന് തെളിയണമെന്ന് ഇദ്ദേഹം പറയുന്നു. ഇപ്പോൾ പുള്ളി മെന്റലി ഡിസ്റ്റേർബഡ് ആണ്. കുറ്റക്കാരനല്ലെന്ന് തെളിയിച്ച ശേഷമേ പുള്ളിയുടെ മനസിൽ ശാന്തതയുണ്ടാകൂ. അത് വരെ പുള്ളി ഡിസ്റ്റേർബ്ഡ് ആയിരിക്കും.

മനുഷ്യനല്ലേ, ഫീലിംഗ്സ് ഉണ്ടാകുമെന്നും അളകപ്പൻ പറഞ്ഞു. വെൽകം ടു സെൻട്രൻ ജയിൽ എന്ന ദിലീപിന്റെ സിനിമയും ദിലീപിന്റെ കേസും ബന്ധപ്പെടുത്തി നേരത്തെ ട്രോളുകൾ വന്നിരുന്നു. ഈ സിനിമയുടെ പേര് പോലെ തന്നെ ദിലീപിന്റെ ജീവിതത്തിലും സംഭവിച്ചു എന്നായിരുന്നു ട്രോളുകൾ. തേക്കുറിച്ചും അളകപ്പൻ സംസാരിക്കുന്നുണ്ട്. എനിക്കങ്ങനെ വിശ്വാസമില്ല. പിന്നെ റിലേറ്റ് ചെയ്യുമ്പോൾ അങ്ങനെ ആയിപ്പയല്ലോ എന്ന് തോന്നിയി‌ട്ടുണ്ട്. സങ്കൽപ്പിക്കാൻ പറ്റാത്തിടത്ത് പുള്ളി എത്തിപ്പെട്ടു.

ചെയ്ത പട‌ത്തിന്റെ കഥ മുൻകൂട്ടി കണ്ടത് പോലെയായെന്ന് തോന്നും. പക്ഷെ അങ്ങനെയല്ലായിരുന്നു. അറംപറ്റിയെന്ന് എനിക്ക് പറയാൻ പറ്റില്ല. പക്ഷെ പലരും പറയുന്നുണ്ടെന്നത് സത്യമാണെന്നും അളകപ്പൻ പറയുന്നു. ദിലീപിന്റെ നിരവധി സിനിമകളിൽ സിനിമോട്ടോഗ്രാഫറായി അളകപ്പൻ പ്രവർത്തിച്ചി‌ട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പ്രഖ്യാപനം അടുത്തിരിക്കെയാണ് ദിലീപ് സിനിമാ രോഗത്തും സോഷ്യൽ മീഡിയയിലും കൂടുതലായി ചർച്ച ചെയ്യപ്പെടുന്നത്. ദിലീപിനെ വെള്ള പൂശാനുള്ള പിആർ തന്ത്രങ്ങൾ നടക്കുന്നുണ്ടെന്ന് വിമർശകർ പറയുന്നു.

കേസിൽ താൻ നിരപരാധിയാണെന്ന് ദിലീപ് വാദിക്കുന്നു. എന്നാൽ ദിലീപിനെതിരെ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. 2017 ൽ കേസിൽ പ്രതി ചേർക്കപ്പെട്ടതാേടെ ദിലീപിനെതിരെ വ്യാപക വിമർശനം വന്നിരുന്നു. പിന്നീടിങ്ങോട്ടാണ് നടന്റെ കരിയർ ഇടിഞ്ഞത്. കേസും വിവാദങ്ങളും കാരണം ഒരു ഘട്ടത്തിൽ നടൻ കരിയറിൽ സജീവമല്ലാതായി. തിരിച്ച് വരവിൽ ചെയ്ത സിനിമകളെല്ലാം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.

അതേസമയം, പ്രിൻസ് ആൻഡ് ഫാമിലിയുടെ വിജയാഘോഷത്തിനിടെ, വളരെ വൈകാരികമായ പ്രതികരണമായിരുന്നു ദിലീപ് നടത്തിയത്. തനിക്ക് പ്രേക്ഷകരോട് ഒരു അപേക്ഷയുണ്ടെന്നായിരുന്നു ദിലീപ് പറഞ്ഞത്. ഞാൻ വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുന്ന സമയത്ത് ഇറങ്ങിയ സിനിമയാണ് രാമലീല. ആ രാമലീല എഴുതിയ സച്ചി നമ്മളെ വിട്ടുപോയി. എനിക്ക് തോന്നിയിട്ടുണ്ട് ആ സച്ചി എനിക്ക് വേണ്ടിയാണോ ജനിച്ചതെന്ന്. കാരണം എനിക്ക് ഏറ്റവും അപകടമുള്ള സമയത്ത് എന്നെ ഇവിടെ പിടിച്ചുനിർത്തിയത് അരുൺഗോപി സംവിധാനം ചെയ്ത രാമലീല എന്ന ചിത്രമാണ്.

ഏറ്റവും പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് ഇനി മലയാള സിനിമയിൽ ദിലീപ് ഇല്ലെന്ന് പറയുന്ന സമയത്ത് ലക്ഷക്കണക്കിന് ജനങ്ങൾ തിയേറ്ററിലേക്ക് ഓടിയെത്തി, ആ നടനെ അങ്ങനെ കളയാനുള്ളതല്ലെന്ന് പറഞ്ഞ് എന്നെ പിടിച്ചുനിർത്തിയ സിനിമയാണിത്. അതുപേലെയാണ് പ്രിൻസ് ആൻ‍ഡ് ഫാമിലിയും. പിന്നെ ഒരു അപേക്ഷയുണ്ട്. അത് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം. വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ ഒന്ന് കൂടെ നിന്നൂടെ? എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനകളും സഹായങ്ങളും പ്രതീക്ഷിക്കുന്നു’, എന്നായിരുന്നു ദിലീപ് പറഞ്‍ത്.

നേരത്തെ, ദിലീപ് പറ‍ഞ്ഞ വാക്കുകളും വൈറലായിരുന്നു. 150-ാമത്തെ സിനിമ ആകുമ്പോൾ വലിയ സിനിമ ചെയ്യേണ്ടേയെന്ന് എന്നോട് പലരും ചോദിച്ചു. എന്നാൽ എന്നെ പിന്തുണച്ചത് കുടുംബങ്ങളാണ്. അതുകൊണ്ടാണ് അവർക്ക് കൂടി വേണ്ടി കുടുംബ ചിത്രമായ പ്രിൻസ് ആന്റ് ദി ഫാമിലി ചെയ്തത്. ഇപ്പോൾ മൊത്തത്തിൽ സിനിമ മാറി എന്ന് പറയുന്നുണ്ട്. സിനിമയുടെ ട്രീറ്റ്മെന്റിൽ പറയുന്ന രീതിയിൽ, കണ്ടന്റുകളിൽ വ്യത്യാസം വരുന്നുണ്ട്.

നമ്മൾ കഴിഞ്ഞ 30 വർഷമായി പലതരം സിനിമ ചെയ്തു. ഹ്യൂമറിന്റെ പീക്ക് ചെയ്ത് കഴിഞ്ഞു, നമ്മളെ സംബന്ധിച്ച് ഇനി എന്ത് ചെയ്യും എന്ന അവസ്ഥയുണ്ട്. ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ഹ്യൂമർ നമ്മുടെ മുൻപിലേക്കും വരുന്നില്ല. ലാലേട്ടൻ അടക്കമുള്ളവരെ കുറിച്ച് ആരാധകർക്ക് വലിയ പ്രതീക്ഷയാണ്. കാരണം കഴിഞ്ഞ 30 വർഷമായി പല തരത്തിലുള്ള സിനിമകൾ കണ്ടുകഴിഞ്ഞു. ഇനി പുതിയതായി നിങ്ങളിൽ നിന്ന് എന്ത് എന്ന് ചോദിക്കുമ്പോൾ ഞങ്ങളും ചോദിക്കുന്നത് അതാണ്, പുതിയതായി എന്താണ് എന്ന് , വേറൊരാർ കൊണ്ടുവരികയാണല്ലോ.

ഞങ്ങളുടെ പഴയ ദിലീപ് എന്ന് പറയുമ്പോൾ അത് വേണ്ട, അതിന് ഞാൻ തെറി കേൾക്കുമെന്ന് പറയും. കണ്ടന്റ് വൈസ് പഴയത് ആണെങ്കിലും പുതുതലമുറ വരുമ്പോൾ പുതുമ തോന്നും. എന്നാൽ ഞങ്ങൾ അഭിനയിക്കുമ്പോൾ അത് പഴയതാകും. ഇതുവരെ കൈവെക്കാതെ രീതിയിലേക്ക് നമ്മൾ മാറണം. പക്ഷെ നമ്മളിലേക്ക് അത് വന്നാലല്ലേ മാറാൻ സാധിക്കൂ. ഇതുവരെ ചെയ്തതൊക്കെ മുൻപ് കമ്മിറ്റ് ചെയ്ത പടങ്ങളാണ്. എന്നാൽ പ്രിൻസ് ആന്റ് ദി ഫാമിലി, ഭഭബ ഒക്കെ പുതിയ തലമുറയിലെ സംവിധായകർക്കൊപ്പം ചെയ്യുന്ന പടങ്ങളാണ്. ഭഭബ വലിയ സ്കെയിലിൽ ഉള്ള പടമാണ്. 5 വർഷമായി ഞാൻ അങ്ങനെയുള്ള പടങ്ങൾ ചെയ്തിട്ടില്ല.

സിനിമ കാണുമ്പോൾ പലരും പറയും ദിലീപ് വളരെ ഗ്ലൂമിയായിട്ടാണ് അഭിനയിക്കുന്നതെന്ന്. അത് കഥാപാത്രങ്ങളാണ് ഗ്ലൂമിയാക്കുന്നത്. എപ്പോഴും സങ്കടമാണെന്ന് പറയും, സങ്കടമൊക്കെ ഉണ്ട്. എന്നാൽ കാമറയ്ക്ക് മുന്നിൽ വരുമ്പോൾ കഥാപാത്രത്തോട് നീതി പുലർത്താൻ ശ്രമിക്കും. പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ , എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്. സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്. പക്ഷെ ക്യാമറയുടെ മുന്നിൽ കഥാപാത്രമാണ്, കട്ടിനും ആക്ഷനും ഇടയിൽ കഥാപാത്രം ഡിമാന്റ് ചെയ്യുന്നത് നമ്മൾ നൽകണം എന്നും ദിലീപ് പറഞ്ഞിരുന്നു.

അടുത്തിടെ തന്റെ സമയദോഷത്തെ കുറിച്ച് ദിലീപ് തുറന്നു പറഞ്ഞ വാക്കുകളും ഈ വേളയിൽ വൈറലാകുന്നുണ്ട്. എന്തിനാണ് പലർക്കും തന്നോട് ഇത്ര ശത്രുത എന്ന് അറിയില്ലെന്നാണ് ദിലീപ് കുറച്ചു നാൾ മുൻപ് പറഞ്ഞത്. തനിക്കും ഭാര്യയും രണ്ടുപെൺമക്കളും സഹോദരങ്ങളും അമ്മയും ഉണ്ട് എന്ന് പറഞ്ഞ നടൻ അവരുടെ ഭാവി കിടക്കുന്നത് തന്റെ കൈയ്യിൽ ആണെന്നും പറയുന്നു. അതേ സമയം തന്റെ ദശാകാലത്തെ കുറിച്ച് ജ്യോത്സ്യൻ പങ്കിട്ട വാക്കുകൾ അർത്ഥവത്തായതിനെക്കുറിച്ചും നടൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്.

അവരുടെ ഭാവി എന്റെ കൈയ്യിൽ ആണെന്നുള്ളതുകൊണ്ടാണ് ഞാനീ യുദ്ധം ചെയ്യുന്നത്. എന്റെ കുടുംബത്തിന് വേണ്ടിയാണിത്. ഈ കാലം കടന്നുപോകും, ഉറപ്പ്. നൂറു ശതമാനം ദൈവവിശ്വാസിയാണ് ഞാൻ. സമയദോഷം എന്ന് വിശ്വസിച്ചു സമാധാനിക്കുന്നു. എനിക്കൊപ്പം ഒരുപാട് പേരുടെ പ്രാർത്ഥനകളുണ്ട്. എനിക്ക് വേണ്ടി വഴിപാട് ചെയ്തു പ്രാർത്ഥിക്കുന്ന, ഞാൻ പോലും അറിയാത്ത എത്രയോ പേര് ഉണ്ട് എന്നും ദിലീപ് പറഞ്ഞു.

എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. അതിനെ പൊന്നുപോലെ നോക്കിക്കൊണ്ടുപോയ ഒരാളുമായിരുന്നു ഞാൻ. പെട്ടെന്നാണ് ഒരു ഇത് കിട്ടുന്നത്. എന്തായാലും അതിൽ നിന്നെല്ലാം മാറി ദൈവം അനുഗ്രഹിച്ച് വീണ്ടും വ്യത്യസ്തമായ വേഷങ്ങളൊക്കെ ലഭിച്ച് തുടങ്ങുന്നു. അതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നു. എന്റെ ലോകം സിനിമയാണ്. അത്രമേൽ ഞാൻ സിനിമയെ സ്നേഹിക്കുന്നു. എനിക്ക് എല്ലാം തന്നത് സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഞാൻ ഇവിടെ വേണ്ടെന്ന് തീരുമാനിക്കുന്ന കുറച്ചാളുകളുണ്ട്. അതുപോടെ ഞാൻ ഇവിടെ വേണമെന്ന് തീരുമാനിക്കുന്ന ആളുകളുമുണ്ട്. എന്നെ പിന്തുണയ്ക്കന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ് എന്നെ ഉണ്ടാക്കിക്കൊണ്ടുവന്ന ആൾ. വലിയ കമ്പനികളുടെ സിഇഒമാർ വരന്നെ നമ്മളോട് സംസാരിക്കുമ്പോൾ ‘എന്താണ് ദിലീപ് സിനിമ ചെയ്യാത്തത്, സമ്മർദ്ദ സമയങ്ങളിൽ നിങ്ങളുടെ സിനിമകളാണ് ആശ്വാസമാകുന്നത്. നമ്മൾ നോർമലാകും, നമ്മൾ ചിരിക്കും. നിങ്ങളുടെ ചില സിനിമകളുടെ എവിടം മുതൽ വേണമെങ്കിലും കണ്ട് ആസ്വദിക്കാം’ എന്ന് പറയും. അത് നമുക്ക് കിട്ടുന്ന വലിയ എനർജിയാണ്.

വീണുകഴിഞ്ഞാൽ വീണ്ടും ചാടി എഴുന്നേൽക്കുന്നത് ആ ഒരു എനർജിയിലാണ്. പ്രേക്ഷകന്റെ കയ്യടിയും വാക്കുകളുമാണ് നമ്മുടെ ഊർജ്ജം. പ്രേക്ഷകരുടെ സ്നേഹത്തിൽ അന്ന് മുതൽ ഇന്നുവരെ ഒരു കുറവും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഏറ്റവും വലിയ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്താണ് രാമലീല എന്ന ചിത്രം പുറത്തിറങ്ങുന്നത്. എൻ്റെ സിനിമ കാണരുതെന്ന രീതിയിൽ ഒരു വിഭാഗം വലിയ രീതിയിൽ വിഷം കുത്തിവെച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ രാമലീല എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായെന്നും ദിലീപ് പറഞ്ഞിരുന്നു.

പ്രിൻസ് ആന്റ് ഫാമിലിയുടെ വിജയത്തിളക്കത്തിലാണ് ദിലീപിപ്പോൾ. പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത പ്രിൻസ് ആന്റ് ഫാമിലി നിർമിച്ചത് ലിസ്റ്റിൻ സ്റ്റീഫനാണ്. ഷാരിസ് മുഹമ്മദാണ് തിരക്കഥയെഴുതിയത്. ഭ ഭ ബയുടെ റിലീസിനായി കാത്തിരിക്കുകയാണ് ദിലീപ് ആരാധകർ. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് സംവിധായകൻ. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, സിദ്ധാർത്ഥ് ഭരതൻ, ശരണ്യ പൊൻവണ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ഭ ഭ ബയും ഹിറ്റായാൽ ദിലീപിന് കരിയറിലെ തിരിച്ച് വരവിന് ഇതേറെ ഗുണം ചെയ്യും.

Vijayasree Vijayasree :