മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമയായിരുന്നു ചാന്തുപൊട്ട്. ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രത്തിന്റെ കഥയും അവതരണവുമൊക്കെ വ്യത്യസ്തമായിരുന്നു. 2008 ൽ ആയിരുന്നു ഈ ചിത്രം പുറത്തെത്തിയത്. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം ആ വർഷത്തെ ശ്രദ്ധേയ സിനിമകളിൽ ഒന്നായിരുന്നു. ദിലീപ്, ഗോപിക, ഇന്ദ്രജിത്ത്, ഭാവന, ബിജു മേനോൻ തുടങ്ങി വലിയ താര നിര തന്നെയായിരുന്നു അണിനിരന്നത്.
സ്ത്രെെണതയുള്ള രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ ദിലീപ് അവതരിപ്പിച്ചു. കരിയറിലെ തിരക്കേറിയ സമയത്ത് ദിലീപ് ചെയ്ത സിനിമയാണിത്. എന്നാൽ ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സിനിമോട്ടോഗ്രാഫർ അളകപ്പൻ. ദിലീപ് ചിലപ്പോൾ സെറ്റിൽ വെെകിയാണ് എത്തിയിരുന്നതെന്ന് ഇദ്ദേഹം പറയുന്നു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അളകപ്പൻ. ദിലീപും ലാലും ഫെെറ്റൊക്കെ ഉണ്ടായിട്ടുണ്ട്.
ലേറ്റായി വരുന്നത് കൊണ്ട്. മനപ്പൂർവം ചെയ്തതണെന്ന് പറയാൻ പറ്റില്ല. പുള്ളി ഓവർ പാക്ക്ഡ് ആണ്. കുറേ പേർ കഥ പറയാൻ വരുന്നു. ആരെയും അവഗണിക്കാൻ പറ്റില്ല. അവിടെ നിന്ന് ഇറങ്ങി ഇവിടെ വരുമ്പോൾ തന്നെ ഉച്ചയാകും. ഉച്ച സമയത്ത് ഷൂട്ട് ചെയ്യുന്നതിനാൽ ഒരാളുടെ കണ്ണ് കാണില്ല. മുഖവും കാണില്ല. ഷാഡോ ആയിരിക്കും. ലാൽ ജോസും ഇറിറ്റേറ്റഡ് ആയി. പക്ഷെ ദിലീപ് വെെകി വന്നാലും സോപ്പിട്ട് പ്രശ്നം പരിഹരിക്കും. പക്ഷെ നമുക്ക് പടം ഷൂട്ട് ചെയ്ത് തീർക്കണം. അന്ന് മലയാള സിനിമകൾ 40 ദിവസത്തെ ഷൂട്ടെന്ന് പറഞ്ഞിട്ട് 41 ദിവസമായാൽ പ്രൊഡ്യൂസർ ടെൻഷനാകും. തമിഴിൽ 80 ദിവസം ഷൂട്ട് ചെയ്യുന്ന പടങ്ങൾ മലയാളത്തിൽ 40 ദിവസം കൊണ്ട് ചെയ്യും. അല്ലെങ്കിൽ വർക്കൗട്ടാകില്ല. ഇന്നത്തെ പോലെ വലിയ റിലീസില്ലെന്നും അളകപ്പൻ ചൂണ്ടിക്കാട്ടി.
ദിലീപിന്റെ തിരക്കുകളെക്കുറിച്ചും ഇദ്ദേഹം സംസാരിക്കുന്നുണ്ട്. കടലായത് കൊണ്ട് ഭംഗിയായി കാണിച്ചില്ലെങ്കിൽ ചീത്തപ്പേരുണ്ടാകും. രാവിലെ ആറ് മണി മുതൽ പത്ത് മണി വരെ ഷൂട്ട് ചെയ്യുക. അത് കഴിഞ്ഞ് ഇൻഡോർ ഷൂട്ട് ചെയ്യുക. ഉച്ചയ്ക്ക് രണ്ടര കഴിഞ്ഞ് വീണ്ടും കടലിനടുത്ത് പോയി ഷൂട്ട് ചെയ്യാം എന്ന് ലാൽ ജോസിനോട് പറഞ്ഞിരുന്നു. ദിലീപിനോട് പറയാമെന്ന് ലാൽ ജോസ് പറഞ്ഞു.
എന്നാൽ ആദ്യ ദിനം ഷൂട്ട് തുടങ്ങുന്നത് 11.45 നാണ്. ഞാൻ മൂഡ് ഓഫായി. അടുത്ത ദിവസവും ഏഴ് മണിക്ക് ഞങ്ങൾ പോയപ്പോൾ ദിലീപ് പത്ത് മണിക്കാണ് വന്നത്. പുള്ളി ഭയങ്കര ബിസിയായ സമയമാണ്. ദിലീപിന്റെ റൂമിൽ നോക്കിയാൽ പത്ത് സംവിധായകർ കാണും. ഓവർ പാക്ക്ഡ് ആയിരുന്നെന്നും അളകപ്പൻ ഓർത്തു. പിന്നീട് ലാൽ ജോസ് ദിലീപുമായി സംസാരിക്കുകയായിരുന്നെന്നും അളകപ്പൻ ഓർത്തു.
ദിലീപിന്റെ കരിയറിലെ പ്രെെം ടെെമിൽ ഇദ്ദേഹത്തിന്റെ ഒരുപിടി സിനിമകളിൽ അളകപ്പൻ സിനിമോട്ടോഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട്. ദിലീപിന് കരിയറിലുണ്ടായ തകർച്ചയും ഇദ്ദേഹം കണ്ടു. പഴയ ദിലീപിനെ തിരികെ ലഭിക്കണമെങ്കിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന് തെളിയണമെന്ന് അളകപ്പൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.. ഇപ്പോൾ പുള്ളി മെന്റലി ഡിസ്റ്റേർബഡ് ആണ്. കുറ്റക്കാരനല്ലെന്ന് തെളിയിച്ച ശേഷമേ മനസിൽ ശാന്തതയുണ്ടാകൂയെന്നും അളകപ്പൻ പറഞ്ഞു.
അതേസമയം, ചിത്രം വലിയ വിമർശനത്തിനും കാരണമായിരുന്നു. ട്രാൻസ്‌ജെൻഡറായ ആളുകളുടെ ജീവിതം പറയുകയാണെന്ന രീതിയിൽ ആയിരുന്നു പ്രധാന വിമർശനം. തങ്ങളെ പരിഹസിക്കുന്ന രീതിയിലാണ് ചാന്തുപൊട്ട് വന്നതെന്ന് പലരും ആരോപിച്ചു. അതേസമയം, ലാൽ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന സിനിമ മികച്ച വിജയം നേടി. എന്നാൽ എൽജിബിടിക്യു കമ്മ്യൂണിറ്റിയെ തെറ്റായ രീതിയിൽ ചിത്രീകരിച്ചു എന്ന വിമർശനം ചാന്തുപൊട്ടിന് പിൽക്കാലത്ത് കേൾക്കേണ്ടി വന്നു. ദിലീപ് ചെയ്ത വേഷം ട്രാൻസ്ജെൻഡേഴ്സിന്റെ മാനസികാവസ്ഥയെ വികലമായാണ് കാണിച്ചത്. അവരെ ചാന്തുപൊട്ട് എന്ന് വിളിക്കുന്ന അവസ്ഥയുണ്ടായത് എങ്ങനെയാണ്. അങ്ങനെയൊരു സിനിമ വന്നപ്പോൾ ഇത് പൊതുവായി മാറി. ചാന്തുപൊട്ട് എന്ന സിനിമ തങ്ങളുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് ട്രാൻസ് വ്യക്തികൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സംവിധായകൻ വിജു വർമ പറഞ്ഞിരുന്നു.
ചാന്തുപൊട്ട് നേരിട്ട വിമർശനത്തെക്കുറിച്ച് ലാൽ ജോസും സിനിമയുടെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും സംസാരിച്ചിട്ടുണ്ട്. ചാന്തുപൊട്ടിന് ശേഷം സ്ത്രെെണ സ്വഭാവമുള്ളവരെ പലരും ചാന്തുപൊട്ട് എന്ന് വിളിക്കാൻ തുടങ്ങി. അത് തന്നെ വേദനിപ്പിച്ചിരുന്നെന്നാണ് ഒരിക്കൽ ബെന്നി പി നായരമ്പലം പറഞ്ഞത്. ആൺകുട്ടിയെ പെൺകുട്ടിയെ പോലെ വളർത്തിയത് കൊണ്ട് മാത്രമുണ്ടായ വൈകല്യമാണ് ഞാൻ എന്റെ സിനിമയിൽ കാണിച്ചത്.
ഭിന്ന ലിംഗത്തിൽ പെട്ട കഥാപാത്രമായിട്ടല്ല ചാന്തുപൊട്ടിലെ രാധയെ എഴുതിയത്. ഭിന്ന ലിംഗത്തിൽ പെട്ടവരുടെ ജീവിതം വേറെയാണ്. എന്റെ കഥാപാത്രം ആണായി വളർത്തേണ്ടതിന് പകരം പെണ്ണായി വളർത്തിയത് കൊണ്ടുള്ള വെെകല്യം തിരിച്ചറിയുന്നതും തിരുത്തുകയും ചെയ്യുന്നു. അവൻ ആണാണെന്ന് തെളിയിക്കുന്നതും അത് കൊണ്ടാണ്.
മറ്റേത് ഹോർമോൺ ബാലൻസിംഗിന്റെ കുഴപ്പം കൊണ്ട് ജനിതകമായുണ്ടാകുന്ന പ്രശ്നമാണ്. അവരെ കരുണയോടെ തന്നെ സമീപിക്കണമെന്ന് ഒരു എഴുത്തുകാരനെന്ന നിലയിൽ വ്യക്തമായി അറിയാം. ചാന്തുപൊട്ടിറങ്ങിയ ശേഷം വഴി നടക്കാൻ പറ്റുന്നില്ലെന്ന് ചിലർ പറഞ്ഞു. അതിൽ എഴുത്തുകാരനെന്ന നിലയിൽ എനിക്ക് വിഷമം തോന്നി. എന്നാൽ ചിലർ വളരെ പോസിറ്റീവായി എടുത്തെന്നും ബെന്നി പി നായരമ്പലം അന്ന് വ്യക്തമാക്കി.
ഇതേ അഭിപ്രായമാണ് ലാൽ ജോസും പറഞ്ഞത്. ചാന്തുപൊട്ട് ഒരിക്കലും എൽജിബിടിക്യു കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് കൊണ്ടുള്ള സിനിമയായിരുന്നില്ലെന്നും ലാൽ ജോസ് വ്യക്തമാക്കി. അതേസമയ ദിലീപ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയെന്ന് ബെന്നി പി നായരമ്പലവും ലാൽ ജോസും പറഞ്ഞിട്ടുണ്ട്.
ചാന്തുപൊട്ട് റിലീസ് ചെയ്ത സമയത്ത് എറണാകുളത്തുള്ള ട്രാൻസ്ജെൻഡർ കമ്യൂണിറ്റി സ്വീകരണം തരാൻ വിളിച്ചിരുന്നുവെന്നായിരുന്നു ലാൽ ജോസ് പറഞ്ഞത്. ചാന്തുപൊട്ടിലെ ദിലീപ് അവതരിപ്പിച്ച രാധ എന്ന രാധാകൃഷ്ണൻ ട്രാൻസ്ജെൻഡറല്ല. സിനിമയിൽ അയാൾ ഒരു സ്ത്രീയുമായി സെക്സിൽ ഏർപ്പെടുകയും അതിൽ ഒരു കുഞ്ഞ് ജനിക്കുകയും ചെയ്യുന്നുമുണ്ട്.
ഇത്രയും കാലം എന്തൊക്കെ വൃത്തികെട്ട പേരാണ് ഞങ്ങളെ വിളിച്ചിരുന്നത്, ഇപ്പോൾ ചാന്തുപൊട്ടെന്നു വിളിക്കുന്നത് നല്ല പേരല്ലേ എന്നാണ് അന്ന് അവർ പറഞ്ഞതെന്നും സംവിധായകൻ അന്ന് വ്യക്തമാക്കി. കണ്ണൂരിൽനിന്നുള്ള ഒരാളാണ് ആദ്യമായി ഇതുകൊണ്ടുള്ള ബുദ്ധിമുട്ടിനെപ്പറ്റി പറഞ്ഞതെന്നും ലാൽ പറഞ്ഞു. അടി കിട്ടിയാൽ നന്നാവും എന്നുപറഞ്ഞ് ആൾക്കാർ അയാളെ അടിച്ചു. അത് വലിയ സങ്കടമുണ്ടാക്കി, അവരോട് മാപ്പ് ചോദിച്ചെന്നും ലാൽ ജോസ് പറഞ്ഞിരുന്നു.
മീശമാധവനാണ് സാമ്പത്തികമായി തന്നെ ഏറെ സഹായിച്ചതെങ്കിലും ചെയ്‌ത സിനിമകളിൽ ഏറ്റവും ടഫ് സബ്‌ജക് ചാന്തുപൊട്ട് ആയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ദിലീപിന് താരമൂല്യം വന്നശേഷം നല്ല ബഡ്‌ജറ്റിൽ ചെയ്യാമെന്ന് പറഞ്ഞ് എട്ടു വർഷത്തോളം തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തെ താൻ ചട്ടം കെട്ടിയിരുന്നുവെന്നും ലാൽ ജോസ് നേരത്തെ പറഞ്ഞിരുന്നു.
ബെന്നി പി നായരമ്പലത്തിന്റെ വലിയ മനസു കൊണ്ടാണ് ചാന്തുപൊട്ട് ചെയ്യാൻ കഴിഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് ഞാൻ സംവിധായകനാകുന്നതിനും മുമ്പ് നാദിർഷയാണ് അറബിക്കടലും അത്ഭുതവിളക്കുമെന്ന ബെന്നിയുടെ നാടകത്തെ കുറിച്ച് പറയുന്നത്. ഞാൻ ബെന്നിയെ കണ്ടു.
കഥ വേറെയാർക്കും കൊടുക്കരുതെന്നും ദിലീപിന് താരമൂല്യം വന്നശേഷം നല്ല ബഡ്‌ജറ്റിൽ ചെയ്യാമെന്നും ബെന്നിയോട് പറഞ്ഞു. എട്ടുവർഷം ആ കഥയുമായി ബെന്നി എനിക്കു വേണ്ടി കാത്തിരുന്നു. ആ സിനിമ വീണ്ടും എനിക്കൊരു പുതുജീവിതം തന്നു. ഞാൻ ചെയ്ത സിനിമകളിൽ ഏറ്റവും ടഫ് സബ്‌ജക്‌ടായിരുന്നു ചാന്തുപൊട്ട്. ആ സിനിമ കഴിഞ്ഞാണ് പിന്നീട് തന്റെ ഏറ്റവും മികച്ച ചിത്രങ്ങൾ സംഭവിക്കുന്നതെന്നും ലാൽ ജോസ് നേരത്തെ പറഞ്ഞിരുന്നു.
2005 ലാണ് ചാന്തുപൊട്ട് റിലീസ് ചെയ്യുന്നത്. ദിലീപിന്റെ കരിയറിലെ സുവർണ കാലഘട്ടമായിരുന്നു അത്. മീശമാധവൻ, കല്യാണരാമൻ തുടങ്ങി തുടരെ ഹിറ്റുകളുമായി മുന്നേറുന്ന കാലം. ജനപ്രിയ നായകനായി ദിലീപ് ആഘോഷിക്കപ്പെട്ട കാലഘട്ടം ഇന്നും ആരാധകർ മറന്നിട്ടില്ല. എന്നാൽ ഒരു ഘട്ടത്തിൽ ദിലീപിന് പഴയത് പോലെ ഹിറ്റുകൾ തുടരെ ലഭിക്കാതായി.
ഇപ്പോൾ പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രമാണ് ദിലീപിന്റേതായി തിയേറ്ററുകളിലെത്തിയിരിക്കുന്നത്. മെയ് 9ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. ജാക്ക് ആൻഡ് ഡാനിയേൽ, കേശു ഈ വീടിന്റെ നാഥൻ, മുതൽ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ബാന്ദ്രയും തങ്കമണിയും അടക്കമുളള ചിത്രങ്ങൾ തിയറ്ററിൽ വലിയ തിരിച്ചടി നേരിട്ടിരുന്നു. അതിനിടെയാണ് വലിയ ഹൈപ്പൊന്നും കൂടാതെ പുറത്തിറങ്ങിയ പ്രിൻസ് ആൻഡ് ഫാമിലി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഒരുപാട് ചിരിക്കാനുണ്ട്, കണ്ണ് നനയിച്ചു, തുടങ്ങിയ കമന്റുകൾ വരുമ്പോൾ ഒരുപാട് സന്തോഷം. എന്താണ് ഞങ്ങൾ ആഗ്രഹിച്ചത് അത് നടന്നുവെന്ന സന്തോഷത്തിലാണെന്നും ദിലീപ് പറഞ്ഞു. ഈ ഡിജിറ്റൽ ലോകത്ത് സ്വകാര്യത ആഗ്രഹിക്കുന്ന ആൾക്ക് എങ്ങനെ സർവൈവ് ചെയ്യാൻ സാധിക്കുന്നു എന്നതാണ് സിനിമ സംസാരിക്കുന്നത്.
സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്. നമ്മളെ അത്ഭുതപ്പെടുത്തിയ കാര്യമാണിത്. സിനിമയ്ക്ക് അത്രയും പിന്തുണ നൽകിയതിൽ ഒരുപാട് നന്ദി. സിനിമയുടെ വിജയ ഫോർമുല സത്യത്തിൽ ഞങ്ങൽക്ക് അറിയില്ല. പ്രമോഷനിൽ സന്തോഷത്തോടെ പ്രതികരിക്കുന്നത് പ്രേക്ഷകർ സിനിമ ഏറ്റെടുത്തത് കൊണ്ടാണ് എന്നും ദിലീപ് പറഞ്ഞിരുന്നു.