അഭിനന്ദനപ്രവാഹവുമായി ഇന്ത്യൻ സിനിമ ; മോദിയുടെ ചരിത്രവിജയത്തിൽ ആശംസയറിയിച്ച് മോഹൻലാൽ, രജനീകാന്ത്, അക്ഷയ് കുമാർ !

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും എൻഡിഎയും നേടിയ ഉജ്ജ്വല വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് സിനിമാലോകം. ‘മോദിജി ഈ ചരിത്രവിജയത്തിൽ താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ’ എന്ന് അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന്റെ പുരോ​ഗതിക്കായുള്ള താങ്കളുടെ അധ്വാനത്തെ അംഗീകരിക്കുന്നുവെന്നും രണ്ടാം തവണയും അധികാരത്തിലെത്തുന്ന താങ്കൾക്ക് എല്ലാവിധ വിജയവും ആശംസിക്കുന്നുവെന്നും അക്ഷയ് കുമാർ കുറിച്ചു.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ അക്ഷയ് കുമാര്‍ വോട്ട് ചെയ്യാത്തത് വലിയ ചര്‍ച്ചയായിരുന്നു. ദേശസ്‍നേഹ സിനിമകളില്‍ അഭിനയിക്കുന്ന അക്ഷയ് കുമാര്‍ എന്തുകൊണ്ട് വോട്ട് ചെയ്‍തില്ല എന്ന ചോദ്യമായിരുന്നു പ്രധാനമായും ഉയർന്നത്. ഇതിന് വിശദീകരണവുമായി താരം തന്നെ രം​ഗത്തെത്തി. തന്റേത് കനേഡിയൻ പൗരത്വമായതിനാൽ വോട്ട് ചെയ്യാൻ കഴിയില്ലെന്ന് താരം പറഞ്ഞു.

ലാലിൻറെ ട്വീറ്റിലാണ് ആശംസകൾ. “ബഹുമാനപ്പെട്ട നരേന്ദ്രമോദിജി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ” മോഹൻലാൽ കുറിക്കുന്നു. മോദിയെ അഭിനന്ദിച്ച് തമിഴ്‌സൂപ്പര്‍ താരം രജനികാന്തും രംഗത്തെത്തി. ‘പ്രിയപ്പെട്ട നരേന്ദ്ര മോദി, ഹൃദയം നിറഞ്ഞ ആശംസകള്‍, നിങ്ങള്‍ അതു നേടിക്കഴിഞ്ഞിരിക്കുന്നു..’ രജനികാന്ത് ട്വിറ്ററില്‍ കുറിച്ചു.

ഭരണത്തുടര്‍ച്ച സാധ്യമാക്കിയ നരേന്ദ്ര മോദിക്ക് ലോകത്തിന്‍റെ ഭരണത്തലവന്‍മാരില്‍ നിന്നുള്ള അഭിനന്ദനപ്രവാഹമാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തുടങ്ങിയവർ മോദിക്ക് അഭിനന്ദനവുമായി എത്തി. ബോളിവുഡ് നടി പ്രീതി സിന്‍റ, നടൻ മോഹൻലാൽ, രജനികാന്ത് തുടങ്ങിയ താരങ്ങളും മോദിയെ അഭിനന്ദിച്ച് രം​ഗത്തെത്തി.

akshy kumar,mohanlal,rajanikanth congrats modi

HariPriya PB :