സി ശങ്കരൻ നായരുടെ ജീവിതം സിനിമയാകുന്നു; പ്രധാന വേഷത്തിൽ അക്ഷയ് കുമാറും ആർ മാധവനും

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ നിയമപോരാട്ടം നടത്തിയ കോൺഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ സി ശങ്കരൻ നായരുടെ ജീവിതം സിനിമയാകുന്നു. രഘു പാലാട്ട്, പുഷ്പ പാലാട്ട് എന്നിവർ ചേർന്നെഴുതിയ ‘ദ് കേസ് ദാറ്റ് ഷൂക്ക് ദ് എംപയർ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരങ്ങുന്നത്.

അക്ഷയ് കുമാർ, ആർ മാധവൻ, അനന്യ പാണ്ഡെ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. കരൺ ജോഹറിൻ്റെ ധർമ്മ പ്രൊഡക്ഷൻസും കുമാറിൻ്റെ കേപ് ഓഫ് ഗുഡ് ഫിലിംസും ലിയോ മീഡിയ കളക്ടീവ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത വർഷം മാർച്ച് 14 ന് ചിത്രം തിയറ്ററുകളിലെത്തും.

ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഡൽഹിയിലും ഹരിയാനയിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം. ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നതിനായി ശങ്കരൻ നായരും ബ്രിട്ടീഷ് സാമ്രാജ്യവും തമ്മിലുള്ള ഐതിഹാസിക കോടതിമുറി പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അതേസമയം, ഇതിനോടകം തന്നെ നിരവധി ബയോപിക്കുകളിലും അക്ഷയ് കുമാർ നായകനായെത്തിയിരുന്നു. അക്ഷയ് നായകനായെത്തിയ ബയോപിക്കുകളെല്ലാം പ്രേക്ഷക മനം കവർന്നിരുന്നു. അടുത്തിടെ റിലീസ് ചെയ്ത താരത്തിന്റെ സർഫിര എന്ന സിനിമ വലിയ പരാജയമായിരുന്നു. തമിഴിൽ സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്രുവിന്റെ ഹിന്ദി റീമേക്കായിരുന്നു ചിത്രം.

Vijayasree Vijayasree :