നീ വിചാരിക്കുന്നത് പോലെയല്ല എന്ന് പറഞ്ഞ് ചില സത്യങ്ങൾ ദിലീപ് എന്നോട് തുറന്ന് പറഞ്ഞിട്ടുണ്ട്, ഇപ്പോൾ എനിക്ക് അതൊന്നും പറയാൻ പറ്റില്ല; കിന്നാരത്തുമ്പികളുടെ സംവിധായകൻ അഖിലേഷ്

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ഒരുകാലത്ത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരായിരുന്നു മലയാള സിനിമയുടെ അമരക്കാരായിരുന്നത്. ഒരു സാധാരണ മിമിക്രി കലാകാരനിൽ നിന്ന് ഉയരങ്ങൾ കീഴടക്കി മലയാളസിനിമയുടെ മുൻ നിരയിലെത്താൻ ദിലീപിന് അധികം കാല താമസം വേണ്ടി വന്നില്ല.

സൂപ്പർ താര ചിത്രങ്ങൾ പലതും നിലം പൊത്തിയപ്പോഴും പ്രേക്ഷകരെ, പ്രത്യേകിച്ച് കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലെത്തിച്ചതിന് ദിലീപ് ചിത്രങ്ങൾക്ക് വലിയ പങ്കുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി നിരവധി വിവാദങ്ങളിലൂടെ താരത്തിന് കടന്നുപോകേണ്ടി വന്നുവെങ്കിലും ദിലീപെന്ന നടനെ സ്‌നേഹിക്കുന്നവർ നിരവധിയാണ്.

ഇപ്പോഴിതാ ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് കിന്നാരത്തുമ്പികളുടെ കോസ്റ്റ് ഡയറക്ടർ അഖിലേഷ്. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലം മുതൽ തന്നെ ദിലീപുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും വ്യക്തിപരമായ പ്രശ്നങ്ങളെ കുറിച്ചൊക്കെ അദ്ദേഹം തുറന്ന് സംസാരിച്ചിട്ടുണ്ടെന്നുമാണ് അഖിലേഷ് പറയുന്നത്.

ദിലീപും ലാൽ ജോസുമായിട്ടെല്ലാം എടാ പോടാ ബന്ധമാണ് എനിക്ക്. ഞാനും ദിലീപും അസിസ്റ്റന്റ് ഡയറക്ടർമാരായി ഒരുമിച്ച് തുടങ്ങിയതാണ്. ദിലീപ് പിന്നീട് നടനായി. ദിലീപിനെ ഈ നിലയിൽ പ്രേക്ഷകർ കാണുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ കഠിനാധ്വാനമാണ്. മഞ്ജു വാര്യറുമായുള്ള അടുപ്പമൊന്നും എന്നോട് പക്ഷെ പറഞ്ഞിരുന്നില്ല. അതിന്റെ വരുംവരായ്കകളെ കുറിച്ച് അദ്ദേഹം ആലോചിച്ച് കാണും. അതൊക്കെ വളരെ പെട്ടെന്ന് സംഭവിച്ചതാണ്.

പ്രശ്നങ്ങൾ പലതും ഞങ്ങൾ ഒറ്റയ്ക്കിരുന്ന് സംസാരിച്ചിട്ടുണ്ട്. എന്നോട് അങ്ങനെ പലതും തുറന്ന് പറയേണ്ട കാര്യമൊന്നുമില്ലായിരുന്നു. പക്ഷെ എന്നോട് പോലും പറയേണ്ടൊരു സാഹചര്യം ഉണ്ടായെന്നതാണ്. നീ വിചാരിക്കുന്നത് പോലെയല്ല എന്ന് പറഞ്ഞ് ചില സത്യങ്ങൾ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ എനിക്ക് അതൊന്നും പറയാൻ പറ്റില്ല. ഇതൊക്കെ ചില വിശ്വാസത്തിന്റെ പുറത്ത് പറയുന്നതല്ലേ.

വർഷങ്ങളായുള്ള സൗഹൃദമാണ് ഞങ്ങൾ തമ്മിൽ ഉള്ളത്. ഞങ്ങൾക്ക് പരസ്പരം ഏത് കാര്യങ്ങളും സംസാരിക്കാനുള്ളൊരു സ്പേസ് ഉണ്ട്, ഒരുപിരിധി വരെ. ഒരു ലിമിറ്റും ഞങ്ങൾ വെച്ചിട്ടുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ കയറി ഇടപെടേണ്ടതില്ലല്ലോ. പല കാര്യങ്ങളും ഹൃദയം തുറന്ന് പറഞ്ഞിട്ടുണ്ട്, അതൊന്നും അങ്ങോട്ട് ആവശ്യപ്പെട്ടിട്ടല്ല. ചില കാര്യങ്ങളിലേക്ക് വരുമ്പോൾ എന്റെ തെറ്റിധാരണയാണെന്ന് മനസിലാക്കിയിട്ട് അത് തിരുത്താൻ പുള്ളി ശ്രമിക്കുമ്പോഴാണ് പല കാര്യങ്ങളും പറഞ്ഞിട്ടുള്ളത്.

അങ്ങനെ ഒറ്റയ്ക്കിരിക്കുമ്പോൾ പല കാര്യങ്ങളും പുള്ളി പറഞ്ഞിട്ടുണ്ട്. ഇതൊന്നും എനിക്ക് പറയാനാകില്ല. കിന്നാരത്തുമ്പികൾ സംവിധാനം ചെയ്തത് ഞാനാണെന്ന് അങ്ങോട്ട് പറഞ്ഞിട്ടുണ്ട്. ഇതെന്റെ ജോലിയാണ്. കാണാൻ കുഴപ്പമില്ലാത്ത ഭാഗങ്ങളെ ഞാൻ ആ സിനിമയിൽ കാണിച്ചിട്ടുള്ളൂ. ഇതിന്റെ ബിസിനസിന് വേണ്ടി മറ്റ് പല കാര്യങ്ങളും ചെയ്തത് ചെന്നൈയിൽ ഉള്ള എക്സ്പേർട്സ് ആണ്. അവരെയങ്ങ് ഏൽപ്പിക്കും.

അവർക്ക് വേണ്ട ഭാഗങ്ങൾ അവർ ഷൂട്ട് ചെയ്യുകയും എടുക്കുകയും ചെയ്യും. മറ്റൊരു കാര്യം ഞാൻ എല്ലാ തരം സിനിമകളേയും ഒരുപോലെയാണ് കാണുന്നത്. അത്തരത്തിലൊരു സിനിമ മാത്രമാണ് കിന്നാരത്തുമ്പികൾ. 22 ഓളം സിനിമകൾ ചെയ്തിട്ടുണ്ട് ഞാൻ. ഇന്നത്തെ പോലെ അല്ല അന്നത്തെ സിനിമ. സംവിധായകർക്ക് വയ്യാതെ വന്നാൽ നമ്മളോട് കുറച്ച് ഭാഗങ്ങൾ ചെയ്യുമോയെന്ന് ചോദിക്കും. അതൊക്കെ സന്തോഷമല്ലേ.

കിന്നാരത്തുമ്പികൾ ചെയ്തത് കാശുള്ളൊരു നിർമ്മാതാവായിരുന്നില്ല. ചില സൗഹൃദങ്ങളുടെയൊക്കെ പേരിലായിരുന്നു ആ സിനിമ ചെയ്തത്.ആ സിനിമയുടെ മുഴുവൻ ഭാഗവും ഞാനല്ല ഷൂട്ട് ചെയ്തത്. സലീം കുമാർ അഭിനയിച്ച ഭാഗമൊക്കെയാണ് ഞാൻ ചെയ്തത്. ആ സിനിമയ്ക്ക് ലെങ്ത് കുറവായിരുന്നു. അങ്ങനെ ഡ്യൂപ് പ്രിന്റ് എന്ന് പറയും, മെമ്മറി പോലെയാണ് ലെങ്ത് കൂട്ടുകയായിരുന്നു എന്നും അഖിലേഷ് വ്യക്തമാക്കി.

Vijayasree Vijayasree :