ദിലീപിന് ഒരു സ്‌നേഹ ചുംബനം നല്‍കിയിരുന്നു. ഏറെ സന്തോഷത്തോടെ ദിലീപ് ഏറ്റുവാങ്ങുകയും ചെയ്തു!

ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മമത മോഹൻദാസ്.അതുപോലെതന്നെ മലയാളികളുടെ ഇഷ്ട നായകന്മാരിൽ ഒരാളാണ് ദിലീപ്.ദിലീപും മമതയും ഒന്നിച്ച നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.പലതും വാൻ ഹിറ്റാകുകയും ചെയ്തിട്ടുണ്ട്. ‌
മലയാള സിനിമയിലെ ഭാ​ഗ്യ ജോഡികളാണ് മംമ്ത മോഹൻദാസും ദിലീപും. ഇരുവരും പാസഞ്ചറിൽ തുടങ്ങിയ ബന്ധം ഇപ്പോഴും നല്ല രീതിയിൽ നിലനിൽക്കുന്നു.പാസഞ്ചർ, മൈ ബോസ്, ടു കൺട്രീസ്, കോടതി സമക്ഷം ബാലൻ വക്കീൽ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചത്. മൈ ബോസ്, റ്റു കണ്‍ട്രീസ് തുടങ്ങിയ സിനിമകള്‍ കൂടി പുറത്തുവന്നതോടെയാണ് മംമ്ത-ദിലീപ് കെമിസ്ട്രിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളിലെ ഹാസ്യരംഗങ്ങള്‍ കണ്ട് തിയേറ്ററില്‍ പൊട്ടിച്ചിരി മുഴങ്ങിയിരുന്നു. തങ്ങൾ തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് ഇരുവരും പല വേദികളിലും സംസാരിച്ചിട്ടുണ്ട്.

മംമ്‌തയുടെ വാക്കുകൾ ഇങ്ങനെ.

സിനിമയിൽ ഞങ്ങൾ അടികൂടുന്ന കഥാപാത്രങ്ങളായിരുന്നു. ദിവസം മുഴുവൻ വഴക്കിടുന്ന ഞങ്ങൾ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ല. നല്ല സുഹൃത്തുക്കളാണ്… അടികൂടിക്കൂടിയാണ് സുഹൃത്തുക്കളായത്.. ആ സൗഹൃദം ഇന്നും നിലനിൽക്കുന്നുണ്ട്. ഈ ചിത്രങ്ങളിലാണ് ഞങ്ങള്‍ക്ക് ഞങ്ങളുടെ കഴിവുകളും ദൗര്‍ബല്യങ്ങളും തിരിച്ചറിയാനായത്. അത് ഞങ്ങളുടെ സൗഹൃദത്തെ രൂപപ്പെടുത്തി മംമ്ത പറഞ്ഞു. അതുമാത്രമല്ല മംമ്തയുടെയും ദിലീപിന്റെയും ബന്ധം വെളിപ്പെടുത്തുന്ന പല നിമിഷങ്ങൾക്കും പ്രേക്ഷകർ തന്നെ സാക്ഷിയായിട്ടുണ്ട്.

വലിയ വിജയമായി മാറിയ ‘കോടതി സമക്ഷം ബാലൻ വക്കീൽ’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ചടങ്ങില്‍ ദിലീപും മംമ്തയും സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരുമെല്ലാം പങ്കെടുത്തിരുന്നു. വേദിയില്‍ നിന്നും സംസാരിക്കുന്നതിനിടെ നടി മംമ്ത മോഹന്‍ദാസ് ദിലീപിന് ഒരു സ്‌നേഹ ചുംബനം നല്‍കിയിരുന്നു. മംമ്തയുടെ സ്‌നേഹാദരം ഏറെ സന്തോഷത്തോടെ ദിലീപ് ഏറ്റുവാങ്ങുകയും ചെയ്തു. മലയാള സിനിമയില്‍ നിന്നും ലഭിച്ച അടുത്ത സുഹൃത്തുക്കളാണ് ഇരുവരും എന്ന് പലപ്പോഴായി ഇവർ പറഞ്ഞിട്ടുണ്ട്. ആരാധകർക്ക് ഏറേ പ്രിയമുള്ള നായികയാണ് മംമ്ത. അതുകൊണ്ടുതന്നെ ഈ വീഡിയോ പ്രേക്ഷകരുടെ സ്നേഹം കൊണ്ട് വ്യാപകമായി പ്രചരിക്കപ്പെട്ടു.

ഹരിഹരന്‍ ചിത്രമായ മയൂഖത്തിലൂടെയാണ് മംമ്താ മോഹന്‍ദാസ് വെള്ളിത്തിരയിലെത്തിയത്. 2003മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. മയൂഖം എന്ന ചിത്രത്തിനുശേഷം 2006ല്‍ ബസ്സ് കണ്ടക്ടര്‍, അത്ഭുതം, ലങ്ക, മധുചന്ദ്രലേഖ., ബാബ കല്യാണി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടക്കത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മംമ്ത മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപെട്ടു. 2007ല്‍ ബിഗ് ബി എന്ന മലയാളചിത്രത്തിലും ഏതാനും തെലുങ്കു, കന്നട ചിത്രങ്ങളിലും അഭിനയിച്ചു.

about mamta mohandas dileep

Vyshnavi Raj Raj :