കുറ്റം ആരോപിക്കുന്നവരെ മാറ്റി നിര്‍ത്തരുത്; അവരുടെ കുടുംബത്തെ കൂടി പരിഗണിക്കണം ; മീ ടുവിൽ പ്രതികരണവുമായി അജയ് ദേവ്ഗൺ

കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമ മേഖലയിൽ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് മീ ടു. നടിമാർ മുതൽ സിനിമയിലെ വനിത സാങ്കേതിക പ്രവർത്തകർ വരെ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. നിരവധിപേരാണ് ഇവരെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. ഇതായിപ്പോൾ മീടൂ വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അജയ് ദേവ്ഗണ്‍.

ലൈംഗിക പീഡനകുറ്റം ആരോപിക്കപ്പെടുന്നവരും കുറ്റം തെളിഞ്ഞവരും തമ്മില്‍ വ്യത്യാസമുണ്ടെന്ന് അജയ് ദേവ്ഗൺ പറഞ്ഞു . ‘ഫിലിം ഫെയര്‍’ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അജയ് ഇക്കാര്യം വ്യക്തമാക്കിയത് .

കേസില്‍ കുറ്റം തെളിഞ്ഞവരോടൊപ്പം ജോലി ചെയ്യരുത്. അതേസമയം , കുറ്റം ആരോപിക്കുന്നവരെ മാറ്റി നിര്‍ത്തരുത്. അവരുടെ കുടുംബത്തെ കൂടി പരിഗണിക്കണം. ഒരു കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ എനിക്കറിയാം അദ്ദേഹത്തിന്‍റെ മകള്‍ ആകെ തകര്‍ന്നു. അവള്‍ ഭക്ഷണം കഴിക്കുകയോ സ്കൂളില്‍ പോകുകയോ ചെയ്തില്ല -അജയ് ദേവ്ഗണ്‍ പറഞ്ഞു.

ajay devgan- metoo-

Noora T Noora T :