ഗോവയിലെ ആഡംബര വസതി വാടകയ്ക്ക് വെച്ച് അജയ് ദേവ്ഗണും കാജോളും; ഒരു രാത്രിയ്ക്ക് എത്ര രൂപയെന്നോ!!

നിരവധി ആരാധകരുള്ള താരങ്ങളാണ് അജയ് ദേവ്ഗണും കാജോളും. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഗോവയിലെ ആഡംബര വില്ലയായ വില്ല എറ്റേണ ഇപ്പോൾ വാടകയ്ക്ക് വെച്ചിരിക്കുകയാണ്. 5 ബെഡ്‌റൂം, വലിയ ലിവിങ് റൂം, പ്രൈവറ്റ് പൂൾ എന്നീ ആഡംബരങ്ങളടങ്ങിയ വില്ലയിലെ പ്രധാന ബെഡ്‌റൂം തുറക്കുന്നത് ഗാർഡനിലേക്കാണ്.

പോർച്ചുഗീസ് ശൈലിയിൽ നിർമ്മിച്ച വില്ലയിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്. വില്ലയുടെ താഴത്തെ നിലയിൽ ഡൈനിങ് റൂം, ലിവിങ് റൂം എന്നിവയും മറ്റൊരു നിലയിൽ മൂന്നു ബെഡ്‌റൂമുകളുമുണ്ട്. 5 ബാത്ത്‌റൂമുകളും നാലോളം കാറുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലവും വില്ലയിലുണ്ട്.

ഈ വീട്ടിലാണ് വിനോദസഞ്ചാരികൾക്ക് വാടകയ്ക്ക് താമസിക്കാൻ അവസരം. എന്നാൽ വാടകത്തുകയാണ് ആരാധകരെ ഞെട്ടിപ്പിക്കുന്നത്. ഒരു രാത്രിയ്ക്ക് മാത്രം 50,000 രൂപയാണ് വാടകയായി നൽകേണ്ടത്. ഗോവയിൽ എത്തുമ്പോഴെല്ലാം കാജോളും അജയ് ദേവ്ഗണും ഈ വില്ലയിലാണ് താമസിക്കാറുള്ളത്. ഈ വില്ലയിൽ ഇവരുടെ കുടുംബചിത്രങ്ങളും, നിരവധി പെയിന്റിങ്ങുകളും, ശിൽപങ്ങളും വില്ലയിലുണ്ട്.

അടുത്തിടെ കർളി ടെയ്ൽസ് എന്ന യൂട്യൂബ് ചാനലിൽ ഈ വില്ലയുടെ ഹോം ടൂർ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വീട്ടിൽ താമസിക്കാൻ ആ​ഗ്രഹം പ്രകടിപ്പിച്ചവരും ഏറെയാണ്. എന്നാൽ ഒരു ദിവസത്തിന് 50000 രൂപ കൊടുത്ത് താമസിക്കാൻ ഇതുവരെ ആരും എത്തിയിട്ടില്ലെന്നാണ് വിവരം.

Vijayasree Vijayasree :