ഐശ്വര്യ റായിയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ!

ബോളിവുഡിലെ താരസുന്ദരിയാണ് ഐശ്വര്യ റായ്.റാംപുകളില്‍ എന്നും വ്യത്യസ്തകളുമായി എത്താറുള്ള താരം ഇപ്പോളിതാ പാരീസ് ഫാഷന്‍ വീക്കില്‍ കിടിലന്‍ ലുക്കിലെത്തി ആരാധകരെ അമ്പരപ്പിചിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ഈ ചിത്രമാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.വളരെ സുന്ദരിയായാണ് താരം എത്തിയത്.

പര്‍പ്പിള്‍ നിറത്തില്‍ ഫ്ലോറല്‍ പ്രിന്‍റുകളോടും ട്രെയ്നോടും കൂടിയ വസ്ത്രമണിഞ്ഞാണ് ഐശ്വര്യ ഫാഷന്‍ വീക്കിനെത്തിയത്. കടും ചുവപ്പ് ലിപ്സ്റ്റിക്കും പര്‍പ്പിള്‍ സ്മോക്കി ഐ മെയ്ക്കപ്പും ലുക്കിന് കൂടുതൽ ഭംഗിയായി. മകള്‍ ആരാധ്യയ്ക്കൊപ്പമാണ് താരം പാരീസ് ഫാഷന്‍ വീക്കിനെത്തിയത്. പാരീസില്‍ മകൾക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

‘ഫന്നെ ഖാൻ’ ആയിരുന്നു ഐശ്വര്യയുടെ അവസാനചിത്രം.രാജ്കുമാർ റാവുവും അനിൽ കപൂറുമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലാണ് ഐശ്വര്യ അടുത്തതായി അഭിനയിക്കുന്നത്. കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവൻ’ എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.ചിത്രത്തിന്‍റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

aishwarya rai’s new look in paris fashion week

Sruthi S :