ഷൂട്ടിങ്ങിന്റെ പകുതി ദിവസം പോലും വേണ്ടിവന്നില്ല ; 12 മണിക്കൂര്‍കൊണ്ട് ഡബ്ബിംഗ് കഴിഞ്ഞതിന്റെ രഹസ്യം വെളിപ്പെടുത്തി ഐശ്വര്യ

മലയാളത്തിന്റ വിജയ നായിക എന്നറിയപ്പെടുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ വൻ ഹിറ്റുകളായിരുന്നു. പൃഥ്വിരാജ് നായകനായി എത്തുന്ന ബ്രദേഴ്‌സ് ഡേയാണ്ഐശ്വര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ സിനിമകളിലൊന്ന്. ചിത്രതിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. അതേസമയം, നിമയെക്കുറിച്ച് ഐശ്വര്യ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ശ്രദ്ധേയമായി മാറുകയാണ്.

ബ്രദേഴ്‌സ് ഡേയ്ക്കായി 46 ദിവസം ഷൂട്ടിംഗിനായി ചെലവഴിച്ചു. ഷൂട്ടിംഗിനായി കുറെ ദിവസങ്ങള്‍ എടുത്തെങ്കിലും 12 മണിക്കൂര്‍കൊണ്ട് ഡബ്ബിംഗ് പൂര്‍ത്തിയാക്കി. നേരം ഇരുട്ടിയിട്ടും ഉറക്കം പിടിച്ചുനിര്‍ത്തിയാണ് സമയത്തെ വരിധിയിലാക്കിയത്- നടി പറയുന്നു. ഇതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ.

ഈ സമയം അഞ്ച് ക്യാപ്പുചീനോ ,പിന്നെ കുറെ ക്വാഡ്രാട്ടിനി വേഫിളും,ടോബ്ലറോണ്‍ മിഠായികളുമാണ് വേണ്ടി വന്നത്. – നദി പറയുന്നു . അതിനുപുറമേ , ഡബ്ബിംഗ് സമയത്ത് പലരും ഉറങ്ങിയെങ്കിലും അവര്‍ക്കിടയിലേക്ക്‌ മൊബൈല്‍ ഫോണും കൊണ്ട് വീഡിയോ എടുത്തുനടക്കുന്നതും ഐശ്വര്യ പോസ്റ്റ് ചെയ്തു. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അതേസമയം ബ്രദേഴ്‌സ് ഡേയില്‍ നാല് നായികമാരില്‍ ഒരാളായിട്ടാണ് ഐശ്വര്യ ലക്ഷ്മി എത്തുന്നത്. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മിയ ജോര്‍ജ്ജ്, പ്രയാഗ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഒരു മാസ് എന്റര്‍ടെയ്‌നറായിട്ടാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കുന്നത്.

aishwarya lekshmi -reveals- secret

Noora T Noora T :