വിചാരിച്ച പോലെ ആയിരുന്നില്ല നടന്നത്;ആ അവസ്ഥ ഭീകരമാണ്; അഹാന കൃഷ്ണ തുറന്ന് പറയുന്നു

ആദ്യ സിനിമയുടെ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ കരുതി ഇനി ഫുള്‍ തിരക്കായിരിക്കുമെന്ന്. മാളിലൊന്നും പോകാനേ പറ്റില്ല എന്നൊക്കെ. ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു. എന്നാൽ , വിചാരിച്ച പോലെ ആയിരുന്നില്ല നടന്നത്. പുറത്തിറങ്ങുമ്പോള്‍ എന്നെയാരും തിരിച്ചറിയുന്നു പോലുമില്ല. ആ സമയത്ത് ഞാന്‍ ചെന്നൈയില്‍ വിഷ്വല്‍ കമ്യുണിക്കേഷന്‍ ഡിഗ്രിക്ക് പഠിക്കുന്നു.’

നടിയാണ് അഹാന കൃഷ്ണ. 2014 ല്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് വിടര്‍ന്ന കണ്ണുകളുള്ള സുന്ദരി എന്ന വിശേഷണത്തോടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടി അഹാന സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം തിരക്കുകളുടെ നാളായിരിക്കും എന്നു താന്‍ വിചാരിച്ചെന്നും, എന്നാല്‍ അതിന് വിപരീതമായ കാര്യങ്ങളാണ് സംഭവിച്ചതെന്നും തുറന്ന് പറയുകയാണ് അഹാന. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം ഒരു സങ്കോചവും കൂടാതെ തുറന്ന് പറഞ്ഞത്.

സിനിമയ്ക്കു ശേഷം തിരികെ കോളജിലെത്തി. എങ്ങനെയും സിനിമയില്‍ കരിയര്‍ ഉറപ്പിക്കണമെന്ന ആഗ്രഹമായിരുന്നു അപ്പോള്‍ മനസ്സ് നിറയെ. അതിനായി ഒട്ടേറെ മാനേജര്‍മാരെ കാണുന്നു, സംസാരിക്കുന്നു. പക്ഷേ, ഒരു ഫലവും ഉണ്ടായില്ല. കേട്ട കഥകള്‍ പലതും സിനിമ ആകുമോ എന്നു പോലും ഉറപ്പില്ല.’

‘ആ സമയത്തെ എന്റെ പ്രശ്‌നം ഞാനൊരു പുതുമുഖമല്ല. ഒരു നായികയാണ്. എന്നാല്‍ അറിയപ്പെടുന്ന നായികയല്ലതാനും. ആ അവസ്ഥ ഭീകരമാണ്. എല്ലാ സിനിമയിലും വേണ്ടത് ഒരു പുതുമുഖത്തെ അല്ലെങ്കിൽ ഹിറ്റ് നായികയെ. ഇതു രണ്ടും അല്ലാത്തതിനാല്‍ കാത്തിരിപ്പിന്റെ മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടു. ആ സമയത്ത് വന്ന അവസരങ്ങളാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യും ‘ലൂക്ക’യും.’ അഹാന അഭിമുഖത്തിൽ പറഞ്ഞു . താര കുടുംബത്തില്‍ നിന്നു വരുന്ന അഹാന വെള്ളിത്തിരയിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടന്‍ കൃഷ്ണകുമാറിന്റെ മൂത്ത മകളാണ്.

ahana krishna kumar- tells about after debut in industry

Noora T Noora T :